Home » വനിത (page 7)

വനിത

‘കോഴിക്കോടന്‍ ക്യാംപസുകള്‍’ പദ്ധതിയുമായി ജില്ലാഭരണകൂടം

കലാലയങ്ങളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കായി ‘കോഴിക്കോടന്‍ ക്യാംപസുകള്‍’ എന്ന പദ്ധതിയുമായി ജില്ലാ ഭരണകൂടം. വിദ്യാര്‍ഥികളുടെ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഉപയോഗപ്പെടുത്തി സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ജില്ലയിലെ നൂറിലധികം കോളജുകളിലെയും ഇരുനൂറിലധികം വരുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കരുണാര്‍ദ്രം കോഴിക്കോട് പദ്ധതിയുടെ ഭാഗമാണ് കോഴിക്കോടന്‍ ക്യാംപസുകള്‍. ഒരു അധ്യയന വര്‍ഷത്തില്‍ നൂറു മണിക്കൂറെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കാന്‍ തയാറുള്ള വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ പദ്ധതിയുടെ ഭാഗമാകാം. വിദ്യാര്‍ഥികളുടെ സേവനം മൂന്നു മേഖലകളിലാണ് ഉപയോഗപ്പെടുത്തുക. * ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുള്ള ...

Read More »

സ്‌കൂള്‍ അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധിതയോഗ്യതയാകും

സ്‌കൂള്‍ അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധിതയോഗ്യതയാക്കുന്നതോടെ നിര്‍ത്തിവച്ചിരുന്ന അധ്യാപകനിയമനങ്ങള്‍ കോടതിവിധിക്ക് വിധേയമായി പുനരാരംഭിക്കാന്‍ പി.എസ്.സി. യോഗത്തില്‍ ധാരണയായി. ഇതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധ്യാപകനിയമന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് എന്ന കെ-ടെറ്റ് നിര്‍ബന്ധിത യോഗ്യതയായി 2016 ഓഗസ്റ്റ് 30-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതുള്‍പ്പെടുത്തി കേരള വിദ്യാഭ്യാസ ചട്ട (കെ.ഇ.ആര്‍)ത്തില്‍ പിന്നീട് ഭേദഗതി വരുത്തുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭേദഗതി നടപ്പായില്ല. പി.എസ്.സി. പഴയ യോഗ്യതയനുസരിച്ച് വിജ്ഞാപനവും നിയമനവും നടത്തുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തില്‍ പറഞ്ഞിട്ടുള്ളതിനാല്‍ കെ-ടെറ്റിനുവേണ്ടി കെ.ഇ.ആര്‍. ഭേദഗതി വരുത്തേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ...

Read More »

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് നാളെ തുടക്കം

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കം. 4,55,906 വിദ്യാര്‍ഥികളാണ് ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി എഴുതുന്നത്. 2588 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും. 2933 പരീക്ഷകേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപിലെയും ഗള്‍ഫ് മേഖലയിലെയും ഒമ്പത് വീതം കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. 4,61,230 വിദ്യാര്‍ഥികള്‍ ഒന്നും 4,42,434 പേര്‍ രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എഴുതും. 2050 പരീക്ഷകേന്ദ്രങ്ങളുണ്ട്. ഗള്‍ഫ്മേഖലയില്‍ എട്ടും മാഹിയില്‍ മൂന്നും ലക്ഷദ്വീപില്‍ ഒമ്പതും കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 29,996 പേര്‍ ഒന്നും 29,444 പേര്‍ രണ്ടും വര്‍ഷ ...

Read More »

പ്രശ്‌നോത്തരിയില്‍ ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂര്‍ വിജയികള്‍

കോഴിക്കോട്: കേരള സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പില്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നോത്തരി മത്സരത്തില്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ജി.എച്ച്.എസ്.എസിലെ ആര്‍ദ്ര അനില്‍, ബിന്‍സി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. മലപ്പുറം പറപ്പൂര്‍ ഐ.യു.എച്ച്.എസ്.എസിലെ മുഹമ്മദ് നയിം, അംജാദ് നിഹാല്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, കോഴിക്കോട് വടകര പുതുപ്പണം ജെ.എന്‍.എം എച്ച്.എസ്.എസിലെ സുനിജാം, സി. മിഷാല്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 37 ഓളം ടീമുകള്‍ പങ്കെടുത്ത പ്രശ്‌നോത്തരി പി.പ്രേമചന്ദ്രന്‍ മാസ്റ്ററാണ് നിയന്ത്രിച്ചത് . പ്രാരംഭ ഘട്ടത്തിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ആറു ടീമുകള്‍ തുടര്‍ന്ന് ഫൈനലില്‍ ആറു വ്യത്യസ്ത റൗണ്ടുകളിലൂടെ ...

Read More »

ബാലാവകാശ കമീഷന്‍ ഇടപെട്ടു; ‘കുട്ടിപ്പട്ടാളം’ പരിപാടി നിര്‍ത്തി

സൂര്യ ടി.വി ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന ‘കുട്ടിപ്പട്ടാളത്തി’നെതിരെ ബാലാവകാശ കമീഷനില്‍ കേസ് നടക്കുന്നതിനിടെ പരിപാടി നിര്‍ത്തി. മൂന്നു മുതല്‍ അഞ്ച് വരെ പ്രായക്കാരായ കുട്ടികളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന ഇത്തരം പരിപാടികള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം കൊളമ്പന്‍ കഴിഞ്ഞ വര്‍ഷം ബാലാവകാശ കമീഷനെ സമീപിച്ചിരുന്നു. ഗുണപരമായ മാറ്റങ്ങളോടെ ‘കുട്ടിപ്പട്ടാളം’ തുടരാന്‍ ചാനലിന് കമീഷന്‍ അനുമതി നല്‍കിയെങ്കിലും പരിപാടി നിര്‍ത്തിയതായി അറിയിച്ച് ഇവര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ ഇത് സംപ്രേഷണം ചെയ്യുന്നില്ല. മലപ്പുറം ചൈല്‍ഡ്ലൈനിലാണ് ഹാഷിം ...

Read More »

അക്ഷരമാല പഠിക്കാത്തതിന് ഉള്ളി വിഴുങ്ങിച്ച് പിതാവിന്‍റെ ക്രൂരശിക്ഷ;ആറുവയസ്സുകാരി മരിച്ചു

എണ്ണം മന:പാഠമാക്കാതിരുന്ന ആറുവയസ്സുകാരിയുടെ വായില്‍ അച്ഛന്‍ ഉള്ളിതിരുകി  തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി ആറുവയസ്സുകാരി മരിച്ചു. ഔറംഗാബാദിലാണ് സംഭവം. ജൂലൈ ഒമ്പതിനാണ് സംഭവത്തില്‍ അച്ഛന്‍ രാജു കുടെയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നു മുതല്‍ പന്ത്രണ്ട് വരെ കുട്ടി എണ്ണിയെങ്കിലും തുടര്‍ന്ന്  പഠിച്ചിരുന്നില്ല.  അതിന്‍റെ ശിക്ഷയായി ഉള്ളി കുട്ടിയുടെ വായില്‍ തിരുകുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ മൃതദേഹം മറവു ചെയ്തു. ദൃക്സാക്ഷിയായിരുന്ന കുട്ടിയുടെ അമ്മ ബന്ധുക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Read More »

മഴക്കാലത്ത് കുട്ടികളെ ഷൂ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

മഴക്കാലത്ത് ഷൂസും സോക്‌സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍റെ പുതിയ ഉത്തരവ്. മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും അനുയോജ്യമായ ചെരുപ്പോ മറ്റോ അണിഞ്ഞാല്‍ മതിയെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മഴക്കാലത്ത് നനഞ്ഞ ഷൂസും സോക്‌സും ധരിച്ച് ക്ലാസില്‍ ഇരിക്കേണ്ടി വരുന്നത് കുട്ടികളില്‍ അസുഖത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു രക്ഷിതാവ് നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്റെ പുതിയ ഉത്തരവ്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി, സി.ബി.എസ്.സിയുടെ തിരുവനന്തപുരത്തെ റീജണല്‍ ...

Read More »

വൈകല്യങ്ങള്‍ തടസ്സമായില്ല; ഹര്ഷിനക്ക് മികച്ച വിജയം

എസ്എസ്എല്‍സി വിജയത്തില്‍ കൂട്ടുകാരെപ്പോലെ  ഓടിച്ചാടി സന്തോഷിക്കാനാവില്ലെങ്കിലും  ഒരു നാടൊന്നാകെ ഹര്‍ഷിനയോടൊപ്പം സന്തോഷത്തിമര്‍പ്പിലാണ്.    എസ്.എസ്.എല്‍.സി പരീക്ഷയില്‍ 6 വിഷയങ്ങളില്‍ A+ ഉം മറ്റ് വിഷയങ്ങളില്‍ A യും B+ ഉം നേടിയാണ് പരസഹായമില്ലാതെ ഒന്നിളകാന്‍ കൂടി കഴിയാത്ത ഹര്‍ഷിന വിജയചരിത്രം കുറിച്ചത്.  മറ്റു കൂട്ടുകാരെപ്പോലെ ഓടിച്ചാടി സന്തോഷിക്കാന്‍ ഹര്‍ഷിനയ്ക്ക് കഴിയില്ലെങ്കിലും തളീക്കരയിലെ പുന്നോള്ളതില്‍ ഹര്‍ഷിനയും വീട്ടുകാരും നാട്ടുകാരും ഹര്‍ഷിനയോടൊപ്പം വിജയാഹ്ലാദത്തിലാണ്.  മുഴുവന്‍ വിഷയങ്ങളിലും A+ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഹര്‍ഷിനയും കുറ്റ്യാടി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും. പരീക്ഷയോടുപ്പിച്ച്  പനിയും, ജലദോഷവും വന്നതിനാല്  വേദനകള്‍ സഹിച്ചായിരുന്നു ...

Read More »

ഇത് കോഴിക്കോടിന്റെ സ്വന്തം ക്രിക്കറ്റ് ഗുരു ; 33 വര്‍ഷത്തെ പരിശീലന ജീവിതം

ഇന്ത്യ ആദ്യ ലോകക്കപ്പ് ക്രിക്കറ്റ് വിജയം ആഘോഷിച്ച 1983ല്‍ ഹരം കയറി ക്രിക്കറ്റ് കളിക്കാരനാകാന്‍ കൊയ്‌ത്തൊഴിഞ്ഞ വയലേലകളിലേക്കിറങ്ങിയ രമേശനാണ് എബ്രിഡ് ഷൈന്റെ നായകനെങ്കില്‍ ഇവിടെ കോഴിക്കോട് എടക്കാട് സ്വദേശി സി സന്തോഷ് കുമാറാണ് യഥാര്‍ത്ഥ നായകന്‍. ക്രിക്കറ്ററാകാന്‍ മോഹിച്ച 1983-ലെ നായകന്‍ മകനെ ജില്ലാ ടീമിലെത്തിച്ചാണ് സായൂജ്യമടയുന്നതെങ്കില്‍ ഇവിടെ സന്തോഷ് കുമാര്‍ 100ലധികം വരുന്ന കുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കളിക്കാന്‍ പ്രാപ്തരാക്കിയ സന്തോഷത്തോടെ ഇപ്പോഴും മൈതാനത്ത് ക്രിക്കറ്റ് ബാറ്റും ബോളുമായി കര്‍മ്മ നിരതനാണ്. മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എത്തിയപ്പോഴാണ് ജില്ലാ ഫുട്‌ബോള്‍ ...

Read More »

കുട്ടികളില്‍ ജംഗ്ഫുഡ് കഴിക്കുന്ന ശീലമുണ്ടോ എങ്കില്‍ ഒന്നു ശ്രദ്ധിച്ചോളൂ

മാറിയ ഭക്ഷണരീതികള്‍ പ്രായഭേദമന്യേ എല്ലാവരിലും ബാധിച്ചിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിലും. ജംഗ്ഫുഡുകള്‍ കുട്ടികള്‍ ഏറെ കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളാണ് കുട്ടികളില്‍ ഈ ശീലമുണ്ടാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കൊടുക്കുന്നതിനു പകരം കുട്ടികള്‍ വാശിപിടിക്കുമ്പോഴേക്കും മാതാപിതാക്കള്‍ ഇത്തരം ഭക്ഷണങ്ങളാണ് മിക്ക സമയത്തും കുട്ടികള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ജംഗ്ഫുഡുകള്‍ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ അല്‍പ്പം ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും പോഷകങ്ങള്‍ അടങ്ങിയിട്ടില്ല കാണാനേറെ ഭംഗിയോടു കൂടിയ ജംഗ്ഫുഡുകള്‍ കുട്ടികളെ വല്ലാതെ ആകര്‍ഷിക്കുകയും കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒട്ടും തന്നെ പോഷകഘടകങ്ങളടങ്ങിയിട്ടില്ല. ജംഗ്ഫുഡുകള്‍ കഴിച്ചുകഴിഞ്ഞാല്‍ പിന്നെ ...

Read More »