Home » യാത്ര (page 3)

യാത്ര

ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി 550 യുവതികള്‍

ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍. പൊലീസ് പോര്‍ട്ടലില്‍ കൂടുതല്‍ പേര്‍ അനുമതിക്കായി രജിസ്റ്റര്‍ ചെയ്തു. 10 മുതല്‍ 50 വരെ വയസ്സിനിടയിലുള്ള 550 യുവതികളാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. മൂന്ന് ലക്ഷം പേരാണ് ഇതുവരെ തീര്‍ത്ഥാടനം ബുക്ക് ചെയ്തത്. ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ...

Read More »

നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഇടങ്ങളൊരുക്കുന്ന എന്റെ കൂട് പദ്ധതിക്ക് തുടക്കമായി

നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഇടങ്ങളൊരുക്കുന്ന എന്റെ കൂട് പദ്ധതിക്ക് തുടക്കമായി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള എന്റെ കൂട് തിരുവനന്തപുരം തമ്പാന്നൂരിലെ കെഎസ് ആര്‍ടിസി ബസ് ടെര്‍മിനലിലാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നല്‍കുന്നതാണ് എന്റെ കൂട് പദ്ധതി. 50 പേര്‍ക്കാണ് ഒരേ സമയം ഇവിടെ താമസിക്കാനാകും.പൂര്‍ണ്ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക. സൗജന്യ ഭക്ഷണവും ടിവിയും മുഴുവന്‍ സമയ സെക്യൂരിറ്റിയും ഉള്‍പ്പെടെ ...

Read More »

കേരളത്തില ആദ്യത്തെ അതിവേഗ എ.സി ബോട്ട് ‘വേഗ 120’ സര്‍വ്വീസ് ആരംഭിച്ചു

കേരളത്തില ആദ്യത്തെ അതിവേഗ എ.സി ബോട്ട് ‘വേഗ 120’ സര്‍വ്വീസ് ആരംഭിച്ചു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ബോട്ട് സര്‍വ്വീസ്.വേഗ സര്‍വ്വീസ് ആരംഭിക്കുന്നതോടെ വൈക്കത്തു നിന്നും കൊച്ചിയിലേക്കുള്ള 37 കിലോമീറ്റര്‍ സഞ്ചാരം ഇനി ഒന്നേമുക്കാൽ മണിക്കൂറിൽ സാധ്യമാകും. സാധാരണ ബോട്ടുകള്‍ മണിക്കൂറില്‍ 13-14 കിലോ മീറ്റര്‍ സഞ്ചരിക്കുമ്പോള്‍ വേഗ മണിക്കൂറില്‍ 25 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. ആദ്യദിനങ്ങളിൽ രാവിലെയും വൈകീട്ടും രണ്ട് സര്‍വ്വീസുകളാണ് ഉണ്ടാവുക. ഗതാഗതക്കുരുക്ക് ഒഴിവാക്കി ഓഫീസിലെത്തുന്നതിനും തിരിച്ചു പോകുന്നതിനും സൗകര്യം കണക്കിലെടുത്താവും സമയം നിശ്ചയിക്കുക. സര്‍വ്വീസ് ആരംഭിക്കുന്ന ...

Read More »

നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല ബസ് സമരം

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചും മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടും നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്കു നടത്തുമെന്നു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി. വാഹനനികുതി ഇളവ് അനുവദിക്കുക, വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് 5 രൂപയാക്കുക, ഡീസല്‍ വിലയില്‍ ബസുകള്‍ക്ക് ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. അതേസമയം, നവംബര്‍ 15 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എട്ടിന് സെക്രട്ടറിയേറ്റിലേക്കു മാര്‍ച്ച് നടത്തും. അനുകൂല ...

Read More »

ലൈംഗികാതിക്രമ കേസുകളില്‍ മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാം: സുപ്രീം കോടതി

ലൈംഗികാതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്നും പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതിയുടെ ഈ ഉത്തരവ് ലൈംഗികാതിക്രമക്കേസുകളില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാക്കുന്നതാണ്. ക്രിമിനല്‍ വിചാരണകള്‍ സത്യം തേടിയുള്ള അന്വേഷണമാണെന്നും കോടതി നിരീക്ഷിച്ചു. അതീവ ഗൗരവമുള്ള കേസുകളെ മൊഴിമാറ്റി അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനില്‍ക്കാനാവില്ലെന്നും സത്യം പുറത്ത് കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണമെന്നും ബെഞ്ച് പറഞ്ഞു. ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരി മൊഴിമാറ്റിയിട്ടും ...

Read More »

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ രേഖകൾ മതി

വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതി വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. പേപ്പർലെസ് ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിൻ്റെ ഭാഗമായി ഡിജിലോക്കർ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു. മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന റൂൾ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുമ്പോൾ ...

Read More »

ആഘോഷങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍; സ്‌കൂള്‍ കലോത്സവവും, അന്താരാഷ്ട്ര ചലച്ചിത്രമേളയും റദ്ദാക്കി

പ്രളയക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ഒരു വര്‍ഷത്തേക്ക് നടത്താനിരുന്ന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഇതിനായി നീക്കിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്. സ്​കൂൾ കലോത്സവം, കായികമേള ഉൾപ്പെടെയുള്ളവ സംബന്ധിച്ച്​ തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ ...

Read More »

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.”സർക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നൽകുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയേയും മുറിച്ചു കടക്കാൻ കഴിയും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ല. ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് നൽകട്ടെ. അതേ കുറിച്ച് ചിന്തിക്കണം. എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു തവണയായി നൽകാമല്ലോ. “പ്രവാസി ...

Read More »

കേരളത്തിൽ ഇന്നുമുതൽ ഇലക്ട്രിക് ബസ്സുകൾ ഓടിത്തുടങ്ങും

ഇന്നു മുതല്‍ കേരളത്തിന്റെ റോഡുകളില്‍ ഇലക്ട്രിക്‍ ബസ് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്, തുടര്‍ന്നു കൊച്ചി, കോഴിക്കോട് നഗരങ്ങളിലും സര്‍വീസ് നടത്തും. സര്‍വീസ് വിജയകരമാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കേരളത്തിന്റെ സുസ്ഥിര വികസന സങ്കല്‍പ്പത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഇലക്ട്രിക്‍ ബസുകള്‍. പരീക്ഷണം വിജയകരമായാല്‍ പരിസ്ഥിതി സൗഹര്‍ദമായ പൊതുഗതാഗത സംവിധാനം നമ്മുക്ക് സംസ്ഥാനത്ത് ഒരുക്കാനാവും. നാലു മണിക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ഓടും. ...

Read More »

കെഎസ്ആര്‍ടിസി നാളെ മുതല്‍ റൂട്ട് മാറി ഓടുമെന്ന് ഗതാഗതമന്ത്രി

കേരളത്തില്‍ മഴ കനത്തതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസ് റൂട്ട് മാറ്റുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. വയനാട് ചുരം വഴി പോയിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ കുറ്റ്യാടി ചുരം വഴിയാവും സര്‍വ്വീസ് നടത്തുക. കണ്ണൂര്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ മാനന്തവാടി-കുട്ട റൂട്ട് വഴി പോകും. ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. കാലവര്‍ഷം മൂലം അടിവാരത്ത് വെള്ളം കുറയുന്നതിനനുസരിച്ച് ഓര്‍ഡിനറി സര്‍വ്വീസുകള്‍ ചിപ്പിലി തോട് വരെ സര്‍വ്വീസ് നടത്തും. വയനാട്ടില്‍ നിന്നുള്ള ബസുകള്‍ ചിപ്പിലി തോട് ...

Read More »