തായമ്പകകുലപതി തൃത്താല കേശവ പൊതുവാളിന്റെ ഇരുപതാം ചരമവാർഷികദിനമാണ് ഫിബ്രവരി എട്ട്. കൗമാരത്തിൽ താൻ ഒപ്പംകൂടി, ഇന്നും ഉണർവിലും ഉറക്കത്തിലും പിന്തുടർന്നുകൊണ്ടിരിക്കുന്ന നാദപ്രപഞ്ചമായ മേളാചാര്യനെക്കുറിച്ച് ഹരിനാരായണൻ എഴുപതുകളിൽ കോഴിക്കോട് സാമൂതിരി സ്കൂളിലെ ഗുരുവായൂരപ്പൻ ഹാളിൽ ആകാശവാണിയുടെ ക്ഷണിക്കപ്പെട്ട സദസ്സിനുവേണ്ടിയുള്ള സംഗീതപരിപാടിയിലാണ് ആദ്യമായി ഞാൻ കേശവേട്ടനെ കാണുന്നത് (തൃത്താല കേശവ പൊതുവാൾ). പന്ത്രണ്ട്, പതിമൂന്ന് വയസ്സുള്ള എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ചയായിരുന്നു ഡബിൾ ബാസ് ഒക്കെയുള്ള ഓർക്കസ്ട്രയിൽ, കേശവേട്ടന്റെ ചെണ്ടയുമായുള്ള ഇരിപ്പ്. എന്റെ കസിൻ സിസ്റ്റർ, ആകാശവാണി സ്ഥിരം കലാകാരിയായി പിന്നീട് നിയമനം ലഭിച്ച ശ്രീമതി ചന്ദ്രിക ഗോപിനാഥ്, ...
Read More »