Home » Tag Archives: accident-kozhikode

Tag Archives: accident-kozhikode

താമരശേരി അടിവാരത്ത് ബസ് ജീപ്പിലിടിച്ച് ആറുപേർ മരിച്ചു

കോഴിക്കോട് താമരശേരി ചുരത്തിനു താഴെ അടിവാരത്ത് ബസ് ജീപ്പിലിടിച്ച് ആറുപേർ മരിച്ചു. ഇവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. നിരവധി പേർക്കു പരുക്കേറ്റു. ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ അബ്ദുറഹിമാൻ (അറു – 63), ഭാര്യ സുബൈദ (57), അബ്ദുറഹിമാന്റെ മകൻ ഷാജഹാന്റെ മകൻ മുഹമ്മദ് നിഷാൻ (8), ഷാജഹാന്റെ സഹോദരി നഫീസയുടെ മകൾ ഹനാ ഫാത്തിമ (11), മറ്റൊരു സഹോദരിയുടെ മകൾ ജസ (ഒന്ന്), ഒടുവന്‍ചാല്‍ സ്വദേശി പ്രമോദ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവർ ഉൾപ്പെടെ ...

Read More »

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ അടക്കം പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട് ഫറോക്കില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ അടക്കം പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം നാലരയോടെ മോഡേണ്‍ ബസാറിന് സമീപമാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്, ഭവന്‍സ് സ്‌കൂളിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിയുടെ ആഘാതത്തില്‍ സ്റ്റീല്‍ കോംപ്ലക്സിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ഉടന്‍ മിംസ് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. അജിത, മുകേഷ്,നീലകണ്ഠന്‍, അപര്‍ണ, അജിത് കുമാര്‍, ഹംസ, ആദിത്യ, ...

Read More »

കോഴിക്കോട് കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു; രണ്ട് കുട്ടികള്‍ മരിച്ചു

ദേശീയപാത തിക്കോടിക്കടുത്ത് കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആദില്‍ (5), സഹ്‌റിന്‍ (7) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികള്‍ക്കും ഡ്രൈവറിനും ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി മര്‍ക്കസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തിപ്പെട്ടത്. സ്‌കൂളിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം.

Read More »

കോഴിക്കോട് കാറും ബസും കൂട്ടിയിടിച്ചു; നാല് പേർക്ക് പരിക്ക്

കോഴിക്കോട്: പൂക്കാടില്‍ ബസും കാറും കൂട്ടിമുട്ടി നാല് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് കണ്ണൂര്‍ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

Read More »