ചരിത്രത്തിൽ കടത്തനാട് എന്ന ദേശത്തെ അടയാളപ്പെടുത്തിയത് അങ്കത്തട്ടുകളുടേയും, വാൾ പോരിൻ്റെ യും നാടായി ട്ടാണ്, പിന്നീടത് രാഷ്ട്രീയ സംഘർഷങ്ങളുടേയും,വിഭാഗീയ പോർവിളികളുടേയും ഊരായി മാറി, വിവിധ മേഖലകളിൽ ഒരു പാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും പുറം ലോകം കടത്തനാടിൻ്റെ പേര് ഓർത്തെടുത്തത് പോർവിളികളുടേയും, സംഘർഷങ്ങളുടേയും പേരിലായിരുന്നു.എന്നാൽ ഇന്നിതാ മാനവിക ക യുടെ, സ്നേഹത്തിൻ്റെ, കൂട്ടായ്മയുടെ, കാരുണ്യത്തിൻ്റെ പേരിൽ ഒരു നാട് സ്വന്തം മേൽവിലാസം മാറ്റിയെഴുതുന്നു. തൊട്ടിൽപ്പാലം സ്വദേശി അ നു സുഭാഷിന് മഞ്ഞപ്പിത്തം ബാധിച്ചു. കരൾ മാറ്റി വച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. ...
Read More »