Home » Tag Archives: art-gallery-kozhikode

Tag Archives: art-gallery-kozhikode

ആർട് ഗാലറിയിലേക്കുള്ള ഇടവഴി സാംസ്കാരിക പ്രവർത്തകർ ‘പിടിച്ചെടുത്തു’

സാമൂഹിക -സാംസ്‌കാരിക- സമ്പർക്ക ഇടങ്ങൾ മതിൽ കെട്ടി ഇല്ലാതാക്കുന്ന കോഴിക്കോട് കോർപറേഷൻ നടപടിയിൽ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവർത്തകരും കലാകാരന്മാരും ക്രൗൺ തീയേറ്ററിനും ആർട്ട് ഗാലറിക്കും ഇടയിലുള്ള റോഡ് പിടിച്ചെടുത്ത് സാംസ്കാരിക ഇടനാഴിയായി പ്രഖ്യാപിച്ചു. ആർട്ട് ഗാലറിക്കും ടൌൺ ഹാളിനും ഇടയിൽ മതിൽകെട്ടിയ കോർപ്പറേഷൻ നടപടിക്കെതിരെ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ആർട്ട് ഗാലറിക്കും ടൌൺ ഹാളിനുമിടയിലെ ഇടവഴി സാംസ്കാരിക പ്രവർത്തകർ പിടിച്ചടക്കുന്നു എന്ന് പ്രഖാപിച്ചത്. പരിപാടി സിവിക് ചന്ദ്രൻ ഉദ്ഘടാനം ചെയ്തു അനിൽ കുമാർ തിരുവോത്ത് അധ്യക്ഷത വഹിച്ചു ഷാജി കല്ലായി, ...

Read More »

സാംസ്കാരിക ഇടങ്ങളിൽ മതിലുകൾ വേണ്ട കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്‌മ

കോഴിക്കോട് : ആർട് ഗാലറിക്കും ടൗൺ ഹാളിനുമിടയിൽ മതിൽ കെട്ടി വേർതിരിക്കുന്നതിനെതിരെ കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്‌മ പ്രതിഷേധിച്ചു. സാംസ്കാരിക പ്രവർത്തകനും നാടകപ്രവർത്തകനുമായ സന്തോഷ് പാലക്കട അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകനായ അനിൽകുമാർ തിരുവോത്ത് ഉത്‌ഘാടനം നിർവഹിച്ചു സി എം കേശവൻ , സുനിൽ അശോകപുരം , ഗിരീഷ് പി സി പാലം ഇ സി സതീശൻ സജിൽ താമരശ്ശേരി ഓ പി രവീന്ദ്രൻ സാലി തുടങ്ങിയവർ സംസാരിച്ചു കരുണാകരൻ പറമ്പിൽ സ്വാഗതം പറഞ്ഞു. ആർട് ഗാലറിയിൽ മതിൽ കെട്ടുന്നതിനെതിരെ സാംസ്‌കാരിക പ്രവർത്തകർ ...

Read More »