പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. . 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വെച്ച് രാത്രി 9.30 നായിരുന്നു അന്ത്യം. വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കരള്‍ സംബന്ധമായ അസുഖം കൂടി പിടിപെട്ടതോടെ ആരോഗ്യനില കൂടുതല്‍ വിഷളാവുകയായിരുന്നു. ഡൂള്‍ ന്യൂസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1948 ജനുവരി 15 ന് തൃശൂര്‍ മതിലകത്ത് ഡോ. എം.ആര്. വിജയരാഘവന്റേയും കെ.പി ഭവാനിയുടെയും മകനായാണ് ജനനം. കോഴിക്കോടിനടുത്ത് ചേമഞ്ചേരിയിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. മലാപ്പറമ്പിലെ ‘ഭൂമിക’യിലായിരുന്നു ...
Read More »Home » Tag Archives: babu baradwaj-journalist-doo news-kairali tv