അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ നേടിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ കേരളത്തിലേക്ക് വീണ്ടുമെത്തുന്നു എന്ന് വാര്ത്തയെത്തിയപ്പോള് മുതല്‍ സിനിമ പ്രേമികള്‍ ആവേശത്തിലായിരുന്നു. അത് കണ്ണൂരിലാണെന്ന് അറിഞ്ഞപ്പോള്‍ കണ്ണൂരുകാരെ പോലെ തന്നെ ബാഹുബലിയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്ന കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ക്ക് ആവേശം ഇരട്ടിയായി. പഴശ്ശിരാജയടക്കം നിരവധി സിനിമകള്‍ക്ക് വേദിയായ കണ്ണൂരിലെ കണ്ണവം വനത്തിലാണ് ബാഹുബലിയുടെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ടിംഗിനുള്ള സെറ്റ് ക്രമീകരിക്കുന്ന പരിപാടികള്‍ കഴിഞ്ഞ ദിവസമാണ് കണ്ണവം വനത്തില്‍ ആരംഭിച്ചത്. പക്ഷെ അതോടൊപ്പം തന്നെ വിവാദങ്ങളും ആരോപണങ്ങളും സെറ്റിട്ട് തുടങ്ങിയിരുന്നു. ...
Read More »