ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും മാറ്റി സ്ഥാപിക്കില്ല. ഇതുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി നല്കിയ നിയമോപദേശം സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണിത്. ഹോട്ടലുകളിലെ ബീയര്‍-വൈന്‍ പാര്‍ലറുകള്‍ സുപ്രീം കോടതി വിധിയുടെ പരിധിയില്‍ വരില്ലെന്നായിരുന്നു എജിയുടെ നിയമോപദേശം. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യക്കടകള്‍ 500 മീറ്റര്‍ ഉള്ളിലേക്ക് മാറ്റും. ഇവ മാറ്റുന്നതിനെതിരെ വ്യാപക ജനകീയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം നല്‍കും. അതേസമയം പുതിയ മദ്യനയം മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് ...
Read More »