ബേപ്പൂര്‍ തുറമുഖത്ത് ലക്ഷദ്വീപ് യാത്രക്കാര്‍ക്കും ബാഗേജുകള്ക്കുമുള്ള സുരക്ഷാ പരിശോധനാ കേന്ദ്രത്തിന്റെ (സെക്യൂരിറ്റി ചെക്കിംഗ്) നിര്‍മാണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തില്‍. തുറമുഖ കവാടത്തില്‍ പണിയുന്ന ഇരുനില കെട്ടിടത്തിലാണ് സെക്യൂരിറ്റി ചെക്കിംഗ് കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇനി വൈദ്യുതീകരണം കൂടി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ഇതുകൂടി പൂര്ത്തിയായിക്കഴിയുമ്പോള് അടുത്ത മാസം അവസാനത്തോടെ ഇത് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. 1700 ചതുശ്രഅടി വിസ്തീര്‍ണത്തില്‍ 43.5 ലക്ഷം രൂപ ചെലവിട്ടാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പാണ് നിര്‍മാണത്തിന് മേല്‍നോട്ടം നടത്തിയിരിക്കുന്നത്. കേന്ദ്രത്തില്‍ കപ്പല്‍യാത്രക്കാരുടേയും ലഗേജുകളുടേയും സുരക്ഷാ പരിശോധന താഴെത്തെ നിലയിലാണ് ക്രമീകരിക്കുന്നത്. ...
Read More »Home » Tag Archives: beypore-port-security-check-center