ഗുജറാത്ത് മോഡൽ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണത്രേ ബിഹാർ! ഗുജറാത്തിൽ സമ്പൂർണ്ണ മദ്യനിരോധനമാണെന്നോ! കേരളത്തിലെ മോഡിഭക്തരല്ലാതെ ആരു വിശ്വസിക്കുമത്? അമ്പതു കൊല്ലമായി ഗുജറാത്തിൽ സമ്പൂർണ്ണ മദ്യനിരോധനമാണെന്നാണ് വെയ്പ്. (മോഡിയോ ബിജെപിയോ കൊണ്ടുവന്നതൊന്നുമല്ല, ഗാന്ധി പിറന്ന മണ്ണെന്ന നിലക്ക് എന്നേ വന്ന നിരോധനമാണത്) എന്നാൽ, ഗുജറാത്തിൽ പോയവർക്കും അവിടെ പാർക്കുന്നവർക്കുമൊന്നും മദ്യം കിട്ടാൻ ‘മരിക്കേണ്ടിവരാറില്ല’. അത്രക്ക് സുലഭമാണ് മോഡി ഭരിച്ചിരുന്നപ്പോഴും ഇപ്പോഴും ഗുജറാത്തിൽ മദ്യം. എന്തെങ്കിലും പ്രയാസം മദ്യലഭ്യതക്ക് വരുമ്പോൾത്തന്നെ ഒന്ന് സംസ്ഥാനാതിർത്തിവരെ നീങ്ങണമെന്നുമാത്രം; അവിടെ ഗുജറാത്തിനുവേണ്ടിയുള്ള മദ്യബിസിനസ് വൻ ഇടപാടാണ്. എന്നാൽ ഇതൊന്നും സർക്കാരിന് അഞ്ചിൻെറ പൈസ ...
Read More »