Home » Tag Archives: Bihar Poll

Tag Archives: Bihar Poll

ചെറുകക്ഷികൾക്കും മുഖ്യമന്ത്രിയാവാം.. ബീഹാർ ലോട്ടറി കേരളവിപണിയിലും!

കേരളകോൺഗ്രസ് പ്രസ്ഥാനങ്ങളെ, കോൺഗ്രസ്സ് കഷണങ്ങളെ, സോഷ്യലിസ്റ്റ് പുത്രന്മാരെ, ‘പാർട്ടിച്ചങ്ങലകൾ’ പൊട്ടിച്ചെറിഞ്ഞിറങ്ങാൻപോകുന്ന വിപ്ലവസന്താനങ്ങളെവരെ ഇനി നോക്കിയിരിക്കാം, സാകൂതം. അവർക്കുള്ളതാണ് ബിഹാറിൽനിന്നുള്ള ബിജെപിയുടെ സന്ദേശം! ഇ. രാജേഷ് എഴുതുന്നു മൈനർ കക്ഷിയെ മുഖ്യമന്ത്രിസ്ഥാനത്തേക്കുയർത്തി ബിജെപി നൽകുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുപാർട്ടികൾക്കുള്ള മോഹനസന്ദേശമാണ്. മുന്നണിയിൽ ഏറ്റവുമധികം സീറ്റു നേടിയ കക്ഷിയുടെ നേതാവ് മുഖ്യമന്ത്രിയാക്കുന്ന കീഴ്വഴക്കം മാറ്റിവെച്ച് ബിഹാറിൽ നിതീഷ്കുമാറിനെ അധികാരത്തിലിരുത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയിലെ അധികാരമോഹികളെ പരിഗണിക്കുന്നതിനേക്കാൾ, മറ്റു പാർട്ടികളെ എൻഡിഎയിലേക്ക് ആകർഷിക്കുകയെന്ന ഈ അടവുനയം, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ തുറന്ന കത്താണ്. എൻഡിഎയെ വീണ്ടും അധികാരത്തിലേക്ക് തെരഞ്ഞെടുത്ത ...

Read More »