അവഗണിക്കുന്നതിനെ തൃണവത്കരിക്കുക എന്ന് പറയുമെങ്കിലും ആയുര്‍വേദത്തില്‍ തൃണം പോലും അപൂര്‍വ്വമായ മരുന്നിലെ ചേരുവയായിരിക്കാം. അതുകൊണ്ട് തന്നെ ചെറുതെന്നോ വലുതെന്നെതോ അല്ല ആയുര്‍വേദത്തില്‍ മരുന്നുകളുടെ സ്ഥാനം. അതിന്റെ ഉപയോഗവും ശക്തിയുമാണ്. നിത്യജീവിതത്തില്‍ അധികം ഉപയോഗിക്കില്ലെങ്കിലും കരിഞ്ചീരകത്തിന്റെ ആയുര്‍വേദ പ്രാധാന്യം എണ്ണിയാലൊടുങ്ങില്ല. കരിഞ്ചീരകത്തിന് മരണം ഒഴികെയുള്ള എല്ലാ രോഗത്തിനും പരിഹാരമാകാനാകുമെന്ന് പ്രവാചക ഭാഷ്യം. അനുഗ്രഹത്തിന്റെ വിത്ത് എന്നാണ് കരിഞ്ചീരകത്തിന്റെ വിശേഷണം തന്നെ. ആയുര്‍വേദത്തെ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരാണ് കരിഞ്ചീരകത്തിന്റെ കരിഞ്ചീരകത്തിലൂടെ രോഗമുക്തി നേടിയിരിക്കുന്നത്. കരിഞ്ചീരകത്തിന് മനുഷ്യ ശരീരത്തിന് പ്രകൃത്യാലുള്ള രോഗ പ്രതിരോധ ശക്തിയെ നിലനിര്‍ത്താനും ദൃഢീകരിക്കാനും കഴിയും. ...
Read More »