ബേപ്പൂര്‍ തുറമുഖത്തു നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന മിക്ക ബോട്ടുകള്‍ക്കും പുതിയ നിറം നല്കി. പുറംഭാഗത്ത് കടുംനീല നിറവും വീല്‍ഹൗസിന് ഓറഞ്ചു നിറവുമാണ് പുതിയ കളര്‍ കോഡിംഗ് സംവിധാനത്തില്‍ നല്‍കിയിരിക്കുന്നത്. തീരസുരക്ഷയുടെ ഭാഗമായാണ് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് കളര്‍ കോഡിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ബോട്ടുകള്‍ക്ക് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് കളര്‍ കോഡിംഗ് സംവിധാനം നടപ്പാക്കുന്നത്. പുതിയ സംവിധാനം നടപ്പില്‍ വരുത്തിയതോടെ ബേപ്പൂരില്‍ നിന്നു പോകുന്ന അഞ്ഞൂറോളം ബോട്ടുകള്‍ക്ക് പുതിയ നിറം നല്കിക്കഴിഞ്ഞിട്ടുണ്ട്. മത്സ്യബന്ധനത്തിനു പോകാത്ത ചില ...
Read More »