Home » Tag Archives: bomb-blast-kuttyadi

Tag Archives: bomb-blast-kuttyadi

കുറ്റ്യാടിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം; മൂന്ന് വീടുകള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട് കുറ്റ്യാടി മരുതോംങ്കരയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് വീടുകള്‍ക്ക് നേരെ ബോംബെറുണ്ടായി. ഒരു ബിജെപി പ്രവര്‍ത്തകന്റെ കട തീവെച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചന്ദ്രദാസ്, രവീന്ദ്രന്‍, ചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെ ബോംബേറുണ്ടായത്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസവും കുറ്റ്യാടിയില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. സിപിഐഎം കുറ്റ്യാടി ലോക്കല്‍ സെക്രട്ടറിക്ക് നേരെയും ആക്രമണം നടന്നിരുന്നു. കൂടാതെ ബിജെപി പ്രവര്‍ത്തകനായ രതീഷിന്റെ കട കത്തിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സംഭവങ്ങളും. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read More »