Home » Tag Archives: bullet-bike-reeth-kozhikode

Tag Archives: bullet-bike-reeth-kozhikode

കോഴിക്കോട് എന്‍ഫീല്‍ഡ് ഷോറൂമിന് മുന്നില്‍ റീത്ത് വെച്ച ബുള്ളറ്റുമായി ഉടമയുടെ പ്രതിഷേധം

കോഴിക്കോട്: പുതിയങ്ങാടി എസ്.എസ് മോട്ടോര്‍സ് എന്‍ഫീല്‍ഡ് ഷോറൂമിന് മുന്നില്‍ റീത്ത് വെച്ച ബുള്ളറ്റുമായി ഉടമയുടെ പ്രതിഷേധം. -സ്റ്റാന്‍ഡേര്‍ഡ് 500 ബുള്ളറ്റ് വാങ്ങി നാല് മാസത്തിനിടെ ഏഴ് തവണ എഞ്ചിന്‍ തകരാറിലായെങ്കിലും കമ്പനി ബുള്ളറ്റ് മാറ്റി നല്‍കാന്‍ തയ്യാറായില്ലെന്ന് കാണിച്ചാണ് വാഹനത്തിന്റെ ഉടമ ബുള്ളറ്റിള്‍ റീത്ത് വെച്ച് ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിന് മുന്നില്‍ ഒരു ലോറിയില്‍ റീത്ത് വെച്ച ബുള്ളറ്റും അതിനൊപ്പം ഒരു ഫ്ളക്സും സ്ഥാപിച്ചിട്ടുണ്ട്. ബുള്ളറ്റ് വാങ്ങാന്‍ പോകുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കൂ എന്ന തലക്കെട്ടോടെയാണ് ഫ്ളക്സില്‍ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ...

Read More »