Home » Tag Archives: bus-accident-kozhikode

Tag Archives: bus-accident-kozhikode

കോഴിക്കോട് വിനോദയാത്രയ്ക്കിടെ ബസ്സ്‌ മറിഞ്ഞു; 39 പേര്‍ക്ക് പരിക്ക്; 3 പേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: വിനോദ യാത്രയ്ക്കിടെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 39 പേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളജില്‍ നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാഹനമാണ് കൊടുവള്ളിയില്‍ അപകടത്തില്‍ പെട്ടത്. പരിക്കേറ്റ 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ന്ന്പേരുടെ നില ഗുരുതരമാണ്. മൈസൂരില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗമോ, ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. നാല്‍പ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. നിസാര പരിക്കുള്ളവരെ കൊടുവള്ളിക്ക് സമീപമുള്ള വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More »