Home » Tag Archives: bus-strike-kerala

Tag Archives: bus-strike-kerala

നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല ബസ് സമരം

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചും മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടും നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്കു നടത്തുമെന്നു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി. വാഹനനികുതി ഇളവ് അനുവദിക്കുക, വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് 5 രൂപയാക്കുക, ഡീസല്‍ വിലയില്‍ ബസുകള്‍ക്ക് ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. അതേസമയം, നവംബര്‍ 15 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എട്ടിന് സെക്രട്ടറിയേറ്റിലേക്കു മാര്‍ച്ച് നടത്തും. അനുകൂല ...

Read More »

സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു

സ്വകാര്യ ബസ് ഉടമകള്‍ വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് സമരം പ്രഖ്യാപിച്ചിരുന്നത്. മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ അടുത്ത മാസം അഞ്ചു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. നേരത്തെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്ന സൂചന സമരവും മാറ്റിവച്ചിരുന്നു. ബസ് സമരം ഒഴിവാക്കുന്നതിന് ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യത്തെ തുടര്‍ന്ന് ചര്‍ച്ച നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഈ മാസം അവസാനത്തോടെ ചര്‍ച്ച നടത്താന്‍ ...

Read More »

സ്വകാര്യ ബസുകള്‍ 18ന് സൂചനാ പണിമുടക്ക് നടത്തും

കേരളത്തിലെ സ്വകാര്യ ബസുകള്‍ 18ന് സൂചനാ പണിമുടക്ക് നടത്തും. മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച് പണിമുടക്കില്‍ പങ്കെടുക്കും. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉള്‍പ്പെടെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടക്കുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Read More »

30 ന് നടത്താനിരുന്ന വാഹന പണിമുടക്ക് 31 ലേക്ക് മാറ്റി

ഈ മാസം 30 ന് നടത്താനിരുന്ന വാഹന പണിമുടക്ക് 31 ലേക്ക് മാറ്റി. എസ്എസ്എല്‍സി കണക്ക് പരീക്ഷ 30 ന് വീണ്ടും നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിയത്. നേരത്തെ 30 ന് പണിമുടക്ക് നടത്താനായിരുന്നു തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് സമരസമിതി വ്യക്തമാക്കി. പരീക്ഷ വീണ്ടും നടത്തുന്നത് കണക്കിലെടുത്ത് സമരം മാറ്റിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് 24 മണിക്കൂര്‍ വാഹനപണിമുടക്ക് ...

Read More »