Home » Tag Archives: Chief Minister Pinarayi

Tag Archives: Chief Minister Pinarayi

അതിന് പിണറായി പാര്‍ട്ടിസെക്രട്ടറിസ്ഥാനം ഒഴിഞ്ഞുവെന്ന് ആരെങ്കിലും വിശ്വസിക്കണ്ടേ?

(1) നവ-പൊതുമാധ്യമങ്ങൾ വീണ്ടുമൊരു സെക്രട്ടറിമാറ്റചർച്ച തുടങ്ങിവെച്ചിരിക്കുകയാണ് സിപിഐ-എമ്മിൽ.   (2) സിപിഐഎമ്മിന്റെ കാൽനൂറ്റാണ്ടിന്റെ ചരിത്രത്തിൽ, സംഘടനാസംവിധാനത്തിന്റെ ഉൾക്കാമ്പിന് മാരകമായ മുറിവേൽപ്പിച്ച ചർച്ച തുടങ്ങിവെച്ചത് എം. എൻ.വിജയനാണ്. ജനകീയാസൂത്രണകാലംതൊട്ടുള്ള ‘പ്രത്യയശാസ്ത്ര വിപര്യയ’മാണ് വിജയന്റെ സവ്യസാചീപാടവത്തിന് ശരവ്യമായതെങ്കിലും, അമ്പുകൊണ്ടത് സംഘടനയുടെ മർമ്മത്തായിരുന്നു.  തളർന്നത്, നെഞ്ചായ പിണറായി വിജയൻതന്നെയായിരുന്നു. തുടർന്നണപൊട്ടിയ വിവാദപ്രളയത്തിൽ പിണറായി വിജയൻ മറുകരകടന്നത്, പിണറായിവിജയൻ ആയതുകൊണ്ടുമാത്രമാണെന്നത് നിർവിവാദമാണ്. തന്റെ കമ്യൂണിസ്റ്റ്ഗുരു സഖാവ് കൃഷ്‌ണ(പിള്ളയുടെ)ന്റെ അതേ സ്ഥിതപ്രജ്ഞയിൽ,അക്ഷോഭ്യവും ഏറെക്കുറെ ഏകാന്തവുമായ നിൽപ്പും കരേറലും! ജേത്രിയായപ്പോൾ പിന്നെ, ആ കര നിറഞ്ഞുകവിഞ്ഞതും സത്യം. മുഖ്യമന്ത്രി പിണറായിവിജയനെന്ന, ആ വീരമണികണ്ഠ ...

Read More »

പിണറായിയുടെ ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്’ സംപ്രേഷണം ഡിസംബര്‍ 31ന് തുടങ്ങും

സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടി ‘നാം മുന്നോട്ട്’ സംപ്രേഷണം ഡിസംബർ 31ന് തുടങ്ങും. വിവിധ മലയാളം ചാനലുകളിൽ സംപ്രേഷണമാരംഭിക്കുന്ന അരമണിക്കൂർ ദൈർഘ്യമുള്ള ഈ പ്രതിവാര സംവാദ പരിപാടിയിൽ ആറന്മുള എംഎൽഎ വീണ ജോർജ് അവതാരകയാകും. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തിൽ പങ്കാളികളാകും. ആദ്യഘട്ടത്തിൽ സംപ്രേഷണം ചെയ്യുന്ന ചാനലുകളും സംപ്രേഷണ സമയവും ചുവടെ: കൈരളി ടിവി- വെള്ളിയാഴ്ച രാത്രി 10.30 (പുന:സംപ്രേഷണം ശനി രാവിലെ 8.00), പീപ്പിൾ ടിവി- വ്യാഴാഴ്ച ...

Read More »