Home » Tag Archives: Communalism

Tag Archives: Communalism

ഫാസിസ്റ്റ് വിരുദ്ധമുന്നണി ഇടതുപക്ഷപ്രവർത്തകരോട് ആവശ്യപ്പെടുന്നത്

കോൺഗ്രസിലെ വലതുപക്ഷം ഹിന്ദുവർഗീയതയുമായി എക്കാലവും ഒളിവിലും തെളിവിലും ബന്ധം പുലർത്തിപ്പോന്നിട്ടുണ്ട്. അതേസമയം, എന്നത്തേയും പോലെ ഇന്നും കോൺഗ്രസിന്റെ അണികളിൽ പുരോഗമനേച്ഛുക്കളും വർഗീയവിരുദ്ധരുമായ ജനലക്ഷങ്ങളും നേതാക്കളുമുണ്ട്. ഇവരെ ഫാസിസ്റ്റ് വിരുദ്ധചേരിയിലേക്കു കൊണ്ടുവരാൻ ഇടതുപക്ഷപ്രവർത്തകരുടെ തത്വാധിഷ്ഠിതവും സഹഭാവപൂർണവുമായുള്ള മുൻകൈ പ്രവർത്തനം കാലം ആവശ്യപ്പെടുന്നു. സൈദ്ധാന്തികമായും സംഘടനാപരമായും സമരസജ്ജമാകുന്നതിനൊപ്പം ജനാധിപത്യപരവും പരസ്പരബഹുമാനം പുലർത്തുന്നതുമായ ശൈലിയും ഇതിന് അനിവാര്യമാണ്. ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഇന്നും മുഖവുരയായി നിൽക്കുന്ന, 1993-ൽ ഡോ. ടി. കെ. രാമചന്ദ്രൻ എഴുതിയ പഠനം അവസാനഭാഗം.   ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ഭാവിക്കുമേൽ കരിനിഴൽ ...

Read More »

അതുകൊണ്ടാണ് ഒരു സാധാരണ മനുഷ്യന്റെ സ്വതന്ത്രമായ വാക്കിനെ ഫാസിസ്റ്റുകള്‍ ഭയക്കുന്നത്: വർഗീയ സ്വത്വസങ്കല്‍പങ്ങളുടെ ഭൂമിക

ഹിന്ദു, മുസ്‌ലിം സ്വത്വങ്ങള്‍ അത്രയൊന്നും പ്രാചീനമല്ല. ഏറിവന്നാല്‍ ഒരു 150 കൊല്ലത്തെ പഴക്കമേ അവയ്‌ക്കുള്ളൂ. കൊളോണിയല്‍ കാലത്ത് വരേണ്യ വിഭാഗങ്ങള്‍ക്കു ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താൻ സൃഷ്ടിച്ചെടുക്കപ്പെട്ടവയാണ് ഈ വര്‍ഗീയസ്വരൂപം. ഭക്തിപ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ നിലനിന്നിരുന്ന, സഹിഷ്ണുതയും സാഹോദര്യവും ഉണ്ടായിരുന്ന മതമല്ല ഇത്. പാരമ്പര്യരാഹിത്യത്തെപ്പറ്റിയുള്ള മനഃസാക്ഷിക്കുത്തുണ്ട് ഇവർക്ക്. അതിനാൽ ‘വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റുന്ന ലാഘവത്തോടെ ഫാസിസ്റ്റുകള്‍ ശവക്കല്ലറകളുടെ കുറിപ്പുകള്‍പോലും മാറ്റും’. ഒരു സാമാന്യ പ്രകൃതിപ്രതിഭാസത്തിന്റെ പരിവേഷത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിലേക്കു കടന്നുവന്നിട്ടുള്ള ഹിന്ദുത്വം എത്ര അസ്വാഭാവികമായി കെട്ടിപ്പടച്ചതാണെന്ന് ഡോ. ടി. കെ. രാമചന്ദ്രൻ വിശദീകരിക്കുന്നു. ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ...

Read More »