Home » Tag Archives: court

Tag Archives: court

ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കേണ്ടതില്ലെന്ന് ജസ്റ്റിസ് വി രാംകുമാർ

ഹൈക്കോടതിയിലെന്നല്ല ഒരു കോടതിയിലും മാധ്യമങ്ങൾക്കു പ്രത്യേക മുറി അനുവദിക്കേണ്ടതില്ല. കോടതിക്കാര്യങ്ങൾ പരിഗണിക്കുമ്പോൾ അഭിഭാഷകർക്കുള്ളതിനേക്കാൾ ഒരവകാശവും മാധ്യമങ്ങൾക്കില്ല. മാധ്യമങ്ങൾക്ക് ഇത്ര തന്റേടത്തോടെ അവകാശവാദമുയർത്താനുള്ള പഴുതൊരുക്കുന്നത് കോടതിയ്ക്കുള്ളിൽനിന്നു തന്നെയാണെന്ന് അദ്ദേഹം തുറന്നടിക്കുന്നു.മാധ്യമ സമ്പർക്കമുളള ചില ജഡ്ജിമാരുടെ ശിപാർശയ്ക്കു വഴങ്ങിയാണ് മുൻ ചീഫ് ജസ്റ്റിസായിരുന്ന എച്ച് എൽ ദത്തു മാധ്യമങ്ങൾക്ക് ഇങ്ങനെയൊരു സൗകര്യം ചെയ്തുകൊടുത്തതെന്നും അദ്ദേഹം തുറന്നടിക്കുന്നു. ഒട്ടേറെ വിധികളും ഉത്തരവുകളും റിപ്പോർട്ടു ചെയ്യാനുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് സ്ഥലപരിമിതി രൂക്ഷമായ ഹൈക്കോടതി കോംപ്ലക്സിൽ ഇങ്ങനെയൊരു മുറി അനുവദിക്കേണ്ട ഒരു കാര്യവുമില്ല. ഈ യുക്തി പിന്തുടർന്നാൽ സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, ...

Read More »