Home » Tag Archives: cow-law-gujarath

Tag Archives: cow-law-gujarath

പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ്; ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. ഗവര്‍ണര്‍ ഒപ്പിട്ടതോടെ പുതിയ നിയമം നടപ്പിലാക്കല്‍ പെട്ടെന്നുതന്നെയുണ്ടാകുമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിന്‍ ജഡേജ വ്യക്തമാക്കി. ഗവര്‍ണര്‍ ഒ.പി കോഹ്ലിയാണ് ബില്ലിന് അനുമതി നല്‍കിയത്. മാര്‍ച്ച് 31നാണ് ഗുജറാത്ത് നിയമസഭ ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ഗുജറാത്ത് മൃഗസംരക്ഷണ ബില്‍ ഭേദഗതിയോടെ അന്ന് പാസാക്കിയത്. നേരേത്ത പശുവിനെ കൊല്ലുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ തടവാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് ജീവപര്യന്തം വരെയാക്കി ഉയര്‍ത്തിയത്. ഇതിന് പുറമെ ...

Read More »