Home » Tag Archives: cpim

Tag Archives: cpim

ഏറനാടൻ ശഹീദന്മാരുടെ മരണാനന്തര ഇടപെടൽ! വിജയരാഘവനിത് ചരിത്രനിയോഗം

കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞ താൽക്കാലിക ഒഴിവിലേക്കാണെങ്കിലും വാരിയൻകുന്നത്തിന്റെ ചോരകിടക്കുന്ന മണ്ണിൽനിന്നുള്ള എ വിജയരാഘവൻ, ഒരു നിയോഗം ഏല്പിക്കപ്പെട്ടവനായിത്തീർന്നിരിക്കുന്നു. ഇ രാജേഷ് എഴുതുന്നു   ഒടുവിൽ മലപ്പുറത്തിന് ഒരു സിപിഎം സെക്രട്ടറിയെ കിട്ടി. ഇന്ത്യയിലെ കർഷകസമരങ്ങളുടെ ഒന്നാംനിരയിൽവരുന്ന മലബാർ കലാപത്തിന്റെ നൂറാംവർഷത്തിൽ, കറങ്ങിത്തിരിഞ്ഞ് ആ പദവി മലപ്പുറത്തെ തേടിവന്നു! കമ്യൂണിസ്റ്റുകാർ എടുത്തുപറയാൻ മറക്കുകയും മടിക്കുകയും ചെയ്യുന്ന സമരപാരമ്പര്യമാണ് മലബാർ കലാപ പരമ്പരയുടേത്. പിണറായിക്കും കല്ലായിക്കും മുന്നേ ഇവിടെയുയർന്ന കർഷക ഉയിർത്തെഴുന്നേൽപ്പുകളാണ് ഇന്ത്യയിലെത്തന്നെ വിവിധ കാർഷികസമരങ്ങളുടെ ആദ്യതരംഗം. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും വയലാറും തൊട്ട് കേരളത്തിലെ ഏതു ...

Read More »

അതിന് പിണറായി പാര്‍ട്ടിസെക്രട്ടറിസ്ഥാനം ഒഴിഞ്ഞുവെന്ന് ആരെങ്കിലും വിശ്വസിക്കണ്ടേ?

(1) നവ-പൊതുമാധ്യമങ്ങൾ വീണ്ടുമൊരു സെക്രട്ടറിമാറ്റചർച്ച തുടങ്ങിവെച്ചിരിക്കുകയാണ് സിപിഐ-എമ്മിൽ.   (2) സിപിഐഎമ്മിന്റെ കാൽനൂറ്റാണ്ടിന്റെ ചരിത്രത്തിൽ, സംഘടനാസംവിധാനത്തിന്റെ ഉൾക്കാമ്പിന് മാരകമായ മുറിവേൽപ്പിച്ച ചർച്ച തുടങ്ങിവെച്ചത് എം. എൻ.വിജയനാണ്. ജനകീയാസൂത്രണകാലംതൊട്ടുള്ള ‘പ്രത്യയശാസ്ത്ര വിപര്യയ’മാണ് വിജയന്റെ സവ്യസാചീപാടവത്തിന് ശരവ്യമായതെങ്കിലും, അമ്പുകൊണ്ടത് സംഘടനയുടെ മർമ്മത്തായിരുന്നു.  തളർന്നത്, നെഞ്ചായ പിണറായി വിജയൻതന്നെയായിരുന്നു. തുടർന്നണപൊട്ടിയ വിവാദപ്രളയത്തിൽ പിണറായി വിജയൻ മറുകരകടന്നത്, പിണറായിവിജയൻ ആയതുകൊണ്ടുമാത്രമാണെന്നത് നിർവിവാദമാണ്. തന്റെ കമ്യൂണിസ്റ്റ്ഗുരു സഖാവ് കൃഷ്‌ണ(പിള്ളയുടെ)ന്റെ അതേ സ്ഥിതപ്രജ്ഞയിൽ,അക്ഷോഭ്യവും ഏറെക്കുറെ ഏകാന്തവുമായ നിൽപ്പും കരേറലും! ജേത്രിയായപ്പോൾ പിന്നെ, ആ കര നിറഞ്ഞുകവിഞ്ഞതും സത്യം. മുഖ്യമന്ത്രി പിണറായിവിജയനെന്ന, ആ വീരമണികണ്ഠ ...

Read More »

ഇത് ബംഗാൾ മോഡൽ പരീക്ഷണം

ചാരു മജൂംദാർ പോലീസ് കസ്റ്റഡിയിൽ മരിക്കുന്നതിന് മുമ്പ് ഭാര്യക്ക് കത്തെഴുതി: ‘ഹിംസയിലും വ്യക്തിപരമായ ഉന്മൂലനത്തിലും ഊന്നിയത് പ്രസ്ഥാനത്തിന് സംഭവിച്ച വഴിപിഴക്കൽ ആയിരുന്നു.’ ഹിംസയുടെ അതേ പിഴച്ച വഴികളിലൂടെ സഞ്ചരിക്കുകയാണ് മാവോയിസ്റ്റുകൾ എന്ന് എം. ബി. രാജേഷ് മാവോയിസ്റ്റുകൾക്കെതിരായ പോലീസ് നടപടികളോടുള്ള പ്രതികരണങ്ങളുടെ ഒരു പൊതുസ്വഭാവം അവരെ ആദർശാത്മക വിപ്ലവകാരികളും നിഷ്കളങ്കരുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നതാണ്. എന്താണ് വസ്തുത? ‘തോക്കേന്തിയ ഗാന്ധിയന്മാ’രാണോ മാവോയിസ്റ്റുകൾ? പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ലയിച്ച്  2004ൽ ഉണ്ടായ സിപിഐ മാവോയിസ്റ്റിന്റെയും അവരുടെ മുൻഗാമികളുടെയും ചരിത്രംതന്നെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും ...

Read More »

ഇതെല്ലാം വിപ്ലവപ്രവർത്തനമാണെന്നു കരുതാൻ പ്രയാസമുണ്ട്

‘മാവോയിസ്റ്റുകൾക്കെതിരെ നടക്കുന്നത് ഭരണകൂടഭീകരതയാണെന്ന് രമേശ്‌ ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും മറ്റും ഗർജിക്കുമ്പോൾ അവർ ഉദ്ദേശിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയാണ്. അവരുടെ ആക്രോശങ്ങളോടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവരാനും, തങ്ങൾ ചെയ്യാൻ  ഉദ്ദേശിക്കുന്നതെന്തെന്നു സത്യസന്ധമായി തുറന്നു പറയാനും മാവോയിസ്റ്റുകൾ ബാധ്യസ്ഥരാണ്.’ യുഎപിഎ ചുമത്തിയതിനോടുള്ള പ്രതിഷേധത്തിൽ പങ്കുചേരുമ്പോഴും, മാവോയിസ്റ്റുകൾ മറുപടി പറയേണ്ട ചില കാര്യങ്ങൾ ഉന്നയിക്കുന്നു, ഡോ. കെ. എൻ. ഗണേഷ്. ‘കോഴിക്കോട് മാവോയിസ്റ്റ് രേഖകളും കോഡും കണ്ടെടുത്തതിനു പൊലീസ് യുഎപിഎ ചുമത്തിയതിനെതിരെ ഉയരുന്ന പ്രതിഷേധത്തിൽ പങ്കു ചേരുന്നു. ലഘുലേഖകൾ കയ്യിൽ വെക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും കൊണ്ടു മാത്രം ...

Read More »

ഒരു രഹസ്യ അജണ്ടയുമില്ല ഈ ഇരുപതുകാരന്; അതോ, വായനയും രാഷ്ട്രീയ ഉൽക്കണ്ഠകളും കുറ്റമാണെന്നാണോ?

കാടൻ നിയമമെന്ന് എൽഡിഎഫ് സർക്കാരിന് നേതൃത്വം കൊടുക്കുന്ന കക്ഷി വിലയിരുത്തിയ യുഎപിഎ കുറ്റം ആരോപിച്ചു അറസ്റ്റുചെയ്യപ്പെട്ട അലൻ എന്ന സുഹൃത്തിനെക്കുറിച്ച് ഒരുപാടുപേർക്ക് എഴുതാനുള്ള അനുഭവങ്ങൾ മുതിർന്ന മാധ്യമപ്രവർത്തകനും പ്രസാധകനുമായ എസ് വി മെഹജൂബിന്റെ വാക്കുകളിൽ. പകുതിയിൽ കുറവ് പ്രായമേയുള്ളൂവെങ്കിലും എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അലൻ. ‘മെഹ്ജൂബ്ക്കാ ഇങ്ങളെവെടയാ?’ എന്നു ചോദിച്ച്, കണ്ണൂരിലെ കോളേജിൽനിന്ന് കോഴിക്കോട്ടെത്തുന്ന ശനിയാഴ്‌ചകളിൽ അവൻ വിളിക്കും, കാണാൻ വരും, ഒരുമിച്ച് ചായ കുടിക്കും. -കഴിക്കാൻ ? -അട മതി. ഞാൻ ഒന്നു കഴിക്കുമ്പോൾ അവന് മിനിമം രണ്ടുവേണം. വിശപ്പിന്റെ അസുഖമാണ് ...

Read More »

അപ്പോഴേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ

“ജനങ്ങളുടെ സര്‍ഗശക്തിയെയും പ്രതികരണശേഷിയെയും വിസ്‌ഫോടകമായ തലത്തില്‍ വികസിപ്പിച്ചുകൊണ്ടേ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ വിജയിക്കാനാകൂ. ഫാസിസ്റ്റ് വിരുദ്ധപ്രസ്ഥാനം സൈദ്ധാന്തികമായും സംഘടനാപരമായും സമരസജ്ജമാകണം. ജനാധിപത്യപരവും പരസ്പരബഹുമാനം പുലര്‍ത്തുന്നതുമായ ശൈലി സ്വീകരിച്ചുകൊണ്ട് ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ചയും വിശകലനവും വികസിക്കണം. ഫാസിസ്റ്റ് വിരുദ്ധമായ ഓരോ പ്രസ്ഥാനവും ഫാസിസ്റ്റ് വിരുദ്ധനായ ഓരോ വ്യക്തിയും ഇതുമായി കണ്ണിചേര്‍ക്കപ്പെടണം. എങ്കില്‍ മാത്രമേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ.” (ഡോ. ടി. കെ. രാമചന്ദ്രൻ) ഹിന്ദുത്വഫാസിസം അതിന്റെ ഏറ്റവും ഹിംസാത്മകമായ മുഖം പുറത്തെടുത്ത ബാബരി മസ്ജിദ് ധ്വംസനം നടന്നിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. അന്ന് മതനിരപേക്ഷപക്ഷത്തിന്റെ സ്വപ്നങ്ങളിൽപ്പോലും ...

Read More »

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തുടങ്ങും

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. സിപിഐഎം പ്ലീനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ പൊളിറ്റ്ബ്യൂറോ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്യും. കൊല്‍ക്കത്ത പ്ലീനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ ചേര്‍ന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്ലീനം തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊളിറ്റ്ബ്യൂറോയെ ചുമതലപ്പെടുത്തിയത്. മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് കീഴ്ഘടകത്തില്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ഇന്ന് ...

Read More »

ഇടതുപക്ഷ പത്രപ്രവർത്തനത്തിലെ കുലപതി

മാധ്യമ പ്രവർത്തനം തുടങ്ങുന്ന കാലത്ത്, ഇന്റെൺഷിപ്പിൽ തുടങ്ങി പിന്നീട് കരാറുകാരനായി ദേശാഭിമാനിയിൽ പണി പഠിച്ചു തുടങ്ങിയ കാലം. വാസുവേട്ടനും (ഐ വാസുദേവൻ) യുസിയും (യു സി ബാലകൄഷ്ണൻ) അബ്ബാസിക്കയും (കെ എം അബ്ബാസ്) അബൂബക്കർക്കയും (പി പി അബൂബക്കർ) മോഹനേട്ടനും (കെ എം മോഹൻദാസ്) രഘുവേട്ടനും (എം രഘുനാഥ്) രഞ്ജിത്ത് ഏട്ടനും (ആർ രഞ്ജിത്) ഒക്കെ പറഞ്ഞാണ് അബ്ദുക്കയെ അറിയുന്നത്. അന്ന് കൊച്ചിയിലായിരുന്നു അബ്ദുക്ക. കേട്ട കഥകളിലൂടെയാണ് ആദ്യം അബ്ദുക്കയുടെ രൂപം മനസിലെത്തുന്നത്.പിന്നീടു ഒരു ദിവസം നേരിട്ട് കണ്ടു. ബഹുമാനവും പേടിയും ആരാധനയും ഒക്കെ ഒരുമിച്ചു ഇരച്ചെത്തിയ നിമിഷങ്ങൾ. ദൂരെ ...

Read More »