Home » Tag Archives: cylinders-prices-increase

Tag Archives: cylinders-prices-increase

പാചകവാതക വിലയില്‍ വന്‍ വര്‍ധന

പാചക വാതകത്തിന്റെ വില എണ്ണക്കമ്പനികള്‍ കുത്തനെ കൂട്ടി. സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ദ്ധിച്ച് 729 രൂപ ആയി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 146 രൂപയും കൂട്ടി. ഇതോടെ ഈ സിലിണ്ടറിന്റെ 1289 രൂപ ആയി. കഴിഞ്ഞ മാസം 49 രൂപ കൂട്ടിയിരുന്നു. സബ്സിഡിയുള്ള പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ഓരോ മാസവും വിലകൂട്ടാൻ നേരത്തേതന്നെ സർക്കാർ തീരുമാനിച്ചിരുന്നു. സബ്സിഡി കുറയ്ക്കുക എന്നതാണു ലക്ഷ്യം. സബ്സിഡികൾ നിർത്തലാക്കാൻ മുൻ യുപിഎ സർക്കാർ ഡീസലിനു പ്രതിമാസം 50 പൈസ വർധിപ്പിച്ചിരുന്നു. പാചകവാതകത്തിന്റെ കാര്യത്തിൽ ഇതേ പാത പിൻതുടരുകയാണു മോദി സർക്കാർ.

Read More »