Home » Tag Archives: dheput-shop-kozhikode

Tag Archives: dheput-shop-kozhikode

കോഴിക്കോട്ടെ ‘ദേ പുട്ട്’ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണം. കോഴിക്കോട്ടുളള ദേ പുട്ട് എന്ന ദിലീപിന്റെ റസ്‌റ്റോറന്റ് നാട്ടുകാര്‍ അടിച്ചുതകര്‍ത്തതായാണ് വിവരം. ബൈപ്പാസില്‍ പുതിയറ ജയിലിനു സമീ പം താരിഫ് ആര്‍ക്കേഡിലായിരുന്നു ദേ പുട്ടിന്‍റെ രണ്ടാമത്തെ ശാഖ തുറന്നിരുന്നത്. ഇതിനെതിരായാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതും തല്ലിത്തകര്‍ത്തതും. ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞതോടെ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്ന ആലുവ പൊലീസ് ക്ലബ്ബിന് മുന്നില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസ് അടക്കമുളള യുവജന സംഘടനകളും എത്തിയിരുന്നു. ...

Read More »