Home » Tag Archives: dileep-actor-case

Tag Archives: dileep-actor-case

ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതിനിടെ, നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പള്‍സർ‌ സുനി) അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേട്ട് കോടതിയാണ് ബുധനാഴ്ച മൊഴിയെടുത്തത്. സുനില്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുന്‍ കേസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കോടതി ആരാഞ്ഞതെന്ന് അമ്മ പറഞ്ഞു. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു. മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാൽ ജില്ലാ ...

Read More »

മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു; ദൃശ്യങ്ങള്‍ മായ്ച്ച നിലയില്‍

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. . പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഈ കാര്‍ഡിലാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ദൃശ്യങ്ങള്‍ മായ്ചു കളഞ്ഞതാണോ എന്നും വ്യക്തമല്ല. ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തും. രാജു ജോസഫിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്‍സര്‍ സുനി, ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് ...

Read More »

ദിലീപിന്റെ അറസ്റ്റിന് ശേഷം ആദ്യ പ്രതികരണവുമായി ആക്രമണത്തിന് ഇരയായ നടി

ദിലീപിന്റെ അറസ്റ്റിന് ശേഷം അക്രമിക്കപ്പെട്ട നടിയുടെ ആദ്യ പ്രതികരണം. വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ആരെയും പ്രതിയാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്ന, ഇപ്പോള്‍ അറസ്റ്റിലായ വ്യക്തിയുടെ ആരോപണം ശരിയാണെങ്കില്‍ അത് പുറത്തുവരട്ടെയെന്നും നടി പറയുന്നു. നടിയുടെ പത്രക്കുറിപ്പ് സുഹൃത്തുക്കളേ, ഒരു ചാനലിൽ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോൾ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വന്നത് . ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വളരെ നിർഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു. അത് ഞാൻ സത്യസന്ധതയോടെ കേരള പൊലീസിനെ അറിയിക്കുകയും, അതിന്റെ ...

Read More »

ദിലീപിനെ ‘അമ്മ’യില്‍ നിന്നും പുറത്താക്കി: സംഘടന നടിക്കൊപ്പമെന്ന് മമ്മൂട്ടി

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.ദിലീപിന്റെ പ്രഥാമികാംഗത്വം റദ്ദാക്കാനുള്ള തീരുമാനം അമ്മ എക്സിക്യൂട്ടിവ് യോഗമാണ് എടുത്തത്. അമ്മയുടെ ട്രഷറർ സ്ഥാനമാണ് ദിലീപ് വഹിച്ചിരുന്നത്. കൊച്ചിയില്‍ നടൻ മമ്മൂട്ടിയുടെ വീട്ടിലായിരുന്നു ‘അമ്മ’ എക്സിക്യൂട്ടിവ് യോഗം ചേർന്നത്. അമ്മ സംഘടന നടിക്കൊപ്പമെന്ന് മമ്മൂട്ടി വ്യക്തമാക്കി. യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. കഴിഞ്ഞ പൊതുയോഗങ്ങളില്‍ സംഭവിച്ച കാര്യങ്ങളില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. യാദൃശ്ചികമായി നടന്ന സംഭവങ്ങളില്‍ ഖേദിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. പൃഥ്വിരാജ്, ആസിഫ് അലി എന്നീ യുവതാരങ്ങളുടെ കടുത്ത സമ്മർദ്ദത്തെ ...

Read More »