Home » Tag Archives: fascism

Tag Archives: fascism

ഫാസിസ്റ്റ് വിരുദ്ധമുന്നണി ഇടതുപക്ഷപ്രവർത്തകരോട് ആവശ്യപ്പെടുന്നത്

കോൺഗ്രസിലെ വലതുപക്ഷം ഹിന്ദുവർഗീയതയുമായി എക്കാലവും ഒളിവിലും തെളിവിലും ബന്ധം പുലർത്തിപ്പോന്നിട്ടുണ്ട്. അതേസമയം, എന്നത്തേയും പോലെ ഇന്നും കോൺഗ്രസിന്റെ അണികളിൽ പുരോഗമനേച്ഛുക്കളും വർഗീയവിരുദ്ധരുമായ ജനലക്ഷങ്ങളും നേതാക്കളുമുണ്ട്. ഇവരെ ഫാസിസ്റ്റ് വിരുദ്ധചേരിയിലേക്കു കൊണ്ടുവരാൻ ഇടതുപക്ഷപ്രവർത്തകരുടെ തത്വാധിഷ്ഠിതവും സഹഭാവപൂർണവുമായുള്ള മുൻകൈ പ്രവർത്തനം കാലം ആവശ്യപ്പെടുന്നു. സൈദ്ധാന്തികമായും സംഘടനാപരമായും സമരസജ്ജമാകുന്നതിനൊപ്പം ജനാധിപത്യപരവും പരസ്പരബഹുമാനം പുലർത്തുന്നതുമായ ശൈലിയും ഇതിന് അനിവാര്യമാണ്. ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഇന്നും മുഖവുരയായി നിൽക്കുന്ന, 1993-ൽ ഡോ. ടി. കെ. രാമചന്ദ്രൻ എഴുതിയ പഠനം അവസാനഭാഗം.   ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ഭാവിക്കുമേൽ കരിനിഴൽ ...

Read More »

സംഘപരിവാരത്തിന്റെ മായായുദ്ധം: ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഒരാമുഖം

അച്ഛനമ്മമാര്‍ മക്കളെ, അധ്യാപകൻ വിദ്യാര്‍ഥികളെ, പ്രാസംഗികൻ സദസ്യരെ, കുടുംബനാഥൻ അന്യജാതിക്കാരനായ അയല്‍ക്കാരനെ, ഫാസിസ്റ്റ് കമാൻഡര്‍ അയാളുടെതന്നെ സഹപ്രവര്‍ത്തകനെ – എല്ലാവരും എല്ലാവരേയും – സംശയത്തോടെ, ഭയത്തോടെമാത്രം വീക്ഷിക്കുന്ന ദുഃസ്വപ്നസമാനമായ ഈ ഫാസിസ്റ്റ് അവസ്ഥയെക്കുറിച്ച്. ‘ഹിന്ദുത്വത്തിന്റെ പേരില്‍ ഭ്രാന്തമായ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന വിഭാഗങ്ങള്‍ക്കെതിരെ സന്യാസിമാരുടെ നാടായ ഇന്ത്യയില്‍പ്പോലും വിരലിലെണ്ണാവുന്നത്ര മതാധിപന്മാരേ ശബ്ദമുയര്‍ത്താൻ ധൈര്യപ്പെടുന്നുള്ളുവെന്നത് ആകസ്മികമല്ല. അത്ര ഭീഷണമായ ഒരു തലത്തിലേക്ക് ആള്‍ക്കൂട്ട സംസ്‌കാരം പടര്‍ന്നുകഴിഞ്ഞിരിക്കുന്നു.’ ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഇന്നും ആമുഖമായി കണക്കാക്കാവുന്ന, ഡോ. ടി. കെ. രാമചന്ദ്രൻ 1993-ൽ എഴുതിയ പഠനത്തിന്റെ ഒന്നാം ഭാഗം. ...

Read More »

അപ്പോഴേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ

“ജനങ്ങളുടെ സര്‍ഗശക്തിയെയും പ്രതികരണശേഷിയെയും വിസ്‌ഫോടകമായ തലത്തില്‍ വികസിപ്പിച്ചുകൊണ്ടേ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ വിജയിക്കാനാകൂ. ഫാസിസ്റ്റ് വിരുദ്ധപ്രസ്ഥാനം സൈദ്ധാന്തികമായും സംഘടനാപരമായും സമരസജ്ജമാകണം. ജനാധിപത്യപരവും പരസ്പരബഹുമാനം പുലര്‍ത്തുന്നതുമായ ശൈലി സ്വീകരിച്ചുകൊണ്ട് ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ചയും വിശകലനവും വികസിക്കണം. ഫാസിസ്റ്റ് വിരുദ്ധമായ ഓരോ പ്രസ്ഥാനവും ഫാസിസ്റ്റ് വിരുദ്ധനായ ഓരോ വ്യക്തിയും ഇതുമായി കണ്ണിചേര്‍ക്കപ്പെടണം. എങ്കില്‍ മാത്രമേ ഇന്ന് ദുര്‍ഗമമായി തോന്നിപ്പിക്കുന്ന ഫാസിസത്തിന്റെ ശക്തിദുര്‍ഗങ്ങള്‍ തകര്‍ന്നുവീഴൂ.” (ഡോ. ടി. കെ. രാമചന്ദ്രൻ) ഹിന്ദുത്വഫാസിസം അതിന്റെ ഏറ്റവും ഹിംസാത്മകമായ മുഖം പുറത്തെടുത്ത ബാബരി മസ്ജിദ് ധ്വംസനം നടന്നിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. അന്ന് മതനിരപേക്ഷപക്ഷത്തിന്റെ സ്വപ്നങ്ങളിൽപ്പോലും ...

Read More »

ഇടതിന്റെ അപചയം ഫാസിസ്റ്റുകള്‍ക്ക് വളമാകുന്നു: അലന്‍സിയര്‍

ഇടതുപക്ഷത്തിന്റയും പുരോഗമന പ്രസ്ഥാനങ്ങളുടെയും അപചയം അരാഷ്ട്രീയത വളര്‍ത്തുവാന്‍ ഇടയാക്കിയെന്നും അത് ഫാസിസത്തിന് വളമായി എന്നും നടന്‍ അലന്‍സിയര്‍ ലെ ലോപ്പസ്സ്. ഫാറൂഖ് കോളേജ് മാഗസിന്‍ നോ പസറാന്‍ (അങ്ങനെ കടന്നു പോകാന്‍ അനുവദിക്കില്ല) പ്രൊഫസര്‍ മുഹമ്മദ് കുട്ടശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദേഹം. തൂലികയും നാവുമെല്ലാം ചങ്ങലക്കിടുന്ന ഈ ഇരുണ്ടകാലത്ത് എഴുത്തിലൂടെയും മറ്റ് കലാപ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു വരണമെന്ന് അദേഹം അഹ്വാനം ചെയ്യ്തു. അഭിനയം എനിക്ക് ജീവനും ഉപജീവനമാര്‍ഗവുമാണ് അതുകൊണ്ട് തന്നെ തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഞാനത് ആയുധമാക്കുന്നു. ഇതുപോലെ യുവതയുടെ ശക്തി ...

Read More »

രാഷ്‌ട്രീയക്കാര്‍ ശ്രദ്ധിക്കാന്‍: പാവങ്ങള്‍ അപകടം മണത്തറിയും!

പുസ്‌തക മേളയിലെ പ്രസംഗത്തിലെ പ്രധാന ഭാഗം കേരളത്തില്‍ യുവ തലമുറ വായന ആഘോഷമാക്കി മാറ്റി എന്നായിരുന്നല്ലോ? എം മുകുന്ദന്‍: അതേ. കേരളത്തില്‍ പുതുതലമുറയില്‍ വായന ശക്തമായി തിരിച്ചുവന്നിട്ടുണ്ട്‌. അവര്‍ വായനയെ ആഘോഷമാക്കി മാറ്റിയിരിക്കയാണ്‌. കേരളത്തില്‍ നടപ്പാക്കപ്പെട്ട പുതിയ പാഠ്യപദ്ധതി ഇതിനു കാരണമായിട്ടുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്‌. പഠനത്തിന്റെ ഭാഗമായി പല കൃതികളും പരിചയപ്പെടാന്‍ അവസരം ലഭിച്ച കുട്ടികള്‍ കൂടുതല്‍ കൂടുതല്‍ വായനയിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യമാണുണ്ടായത്‌. അങ്ങിനെയാണവര്‍ വായനയുടെ ആഹ്ലാദം കണ്ടെത്തുന്നത്‌. അതവര്‍ക്കറിയില്ലായിരുന്നു. അതോടെ മറ്റുള്ളവരും വായനയിലേക്ക്‌ തിരിച്ചുവന്നു. മുതിര്‍ന്നവരില്‍ ടിവിയുടെ സ്വാധീനം കാരണം വായന തളര്‍ന്നിരുന്നു. എന്നാല്‍ ...

Read More »

‘മണ്ണാംകട്ടയും കരിയിലയും ഒന്നാവും’: ജെ ദേവികയുടെ ഒരു തുറന്ന കത്ത്

പ്രിയ ഷഫീക്ക്, ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പു കണ്ടപ്പോൾ നിങ്ങൾക്ക് ഇങ്ങനെ ഒരു കത്ത് എഴുതണമെന്നു തോന്നി. സത്യത്തിൽ ഈ ലക്കം ആദ്യം മറിച്ചുനോക്കിയപ്പോൾ പത്രമിടുന്നയാൾക്ക് തെറ്റുപറ്റി ദേശാഭിമാനി വാരിക കൊണ്ടിട്ടോ എന്നു സംശയിച്ചു പോയി. എന്നാൽ സാവധാനം വായിച്ചപ്പോൾ ഒരു കാര്യം പിടികിട്ടി – ഈ ലക്കത്തിലെ താരം മറ്റാരുമല്ല, താങ്കൾ തന്നെ. പച്ചയ്ക്കങ്ങു പറഞ്ഞില്ലെങ്കിലും ഇന്ന് മാനവ-അമാനവസംഗമവക്താക്കൾ ഒരുപോലെ ഭയപ്പെടുന്ന വ്യക്തി ഷഫീക്കാണ്. അത് നല്ലതോ എന്നെനിക്ക് തിട്ടമില്ല, പക്ഷേ എന്തായാലും ചീത്തയല്ല. അവിടെയും ചില പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. മാനവസംഗമപ്രവർത്തകർ നിങ്ങളുയർത്തിയ പ്രതിഷേധത്തെ ...

Read More »