Home » Tag Archives: film-strike-kerala

Tag Archives: film-strike-kerala

തീയറ്റര്‍ സമരം പിന്‍വലിച്ചു; ഇന്ന് മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും

തീയറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്നു മുതല്‍ പ്രദര്‍ശനം തുടങ്ങുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. തീയറ്റര്‍ വിഹിതം പകുതിയാക്കി ഉയര്‍ത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഇതേത്തുടര്‍ന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഡിസംബര്‍ 16 മുതല്‍ സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. വിതരണക്കാരും നിര്‍മ്മാതാക്കളും തിയറ്ററുടമകളുടെ ആവശ്യത്തിന് വഴങ്ങാത്തതും ഫെഡറേഷന് പുറത്തുള്ള തീയറ്ററുകളെ ഉപയോഗിച്ച് ഭൈരവാ റിലീസ് ചെയ്തതുമാണ് ലിബര്‍ട്ടി ...

Read More »

തിയറ്റര്‍ സമരം പൊളിയുന്നു; പുതിയ സംഘടനകള്‍ രൂപീകരിക്കാന്‍ സാധ്യത

ഒരു മാസക്കാലമായി തിയറ്റര്‍ ഉടമകള്‍ നടത്തി വന്നിരുന്ന സമരം പൊളിയുന്നു. സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേര്‍സ് ഫെഡറേഷനിലെയും എക്‌സിബിറ്റേര്‍സ് അസോസിയേഷനിലെയും അംഗങ്ങള്‍ പുതിയ സംഘടന രൂപീകരിക്കാനും പുതിയ സിനിമകള്‍ നാളെ റിലീസ് ചെയ്യാനും തീരുമാനിച്ചു. വിജയ് ചിത്രം ഭൈരവയും മലയാളചിത്രം കാംബോജിയും ആദ്യം റിലീസ് ചെയ്യും. സിനിമാ-സാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയറ്ററുകളും പുതിയ സംഘടനയില്‍ ചേരുമെന്നാണ് സൂചന. താരങ്ങളും പ്രമുഖ നിര്‍മാതാക്കളും ഇതില്‍ അംഗമാകും. ഇതോടെ സിനിമാസമരം പൂര്‍ണമായും പൊളിയാനാണ് കൂടുതല്‍ സാധ്യത. എക്‌സിബിറ്റേര്‍സ് ഫെഡറേഷനില്‍ ഉള്ളവരും ഇല്ലാത്തവരുമായ ആളുകളും പുതിയ സംഘടനയില്‍ ഉണ്ടാകും. മള്‍ട്ടിപ്ലക്‌സ് ...

Read More »

തിയറ്ററുകളിലെ ഇതരഭാഷാ ചിത്രങ്ങള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്

സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ തിയറ്റര്‍ സമരത്തിനിടെ ഇതരഭാഷാ ചിത്രങ്ങള്‍ തടയുമെന്ന പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്. മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ മറ്റുസിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെലുണ്ടാകാത്ത സാഹചര്യത്തില്‍ ഫെഡറേഷന് കീഴിലുള്ള കേരളത്തിലെ എ ക്ലാസ് തിയറ്ററുകള്‍ അടച്ചിടാനുളള നീക്കമാണെന്ന് ഫെഡറേഷന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. അതെസമയം വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളും തിയറ്റര്‍ ഉടമകളും. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഇതരഭാഷാ ചിത്രങ്ങള്‍ തടയുമെന്ന പ്രഖ്യാപനവുമായി എത്തുന്നതും.

Read More »

മലയാളസിനിമകളെ ഒഴിവാക്കി മറ്റ് ഭാഷാസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ ഫാന്‍സ്അസോസിയേഷനുകള്‍ രംഗത്ത് വരണം

സിനിമാ സമരത്തില്‍ രൂക്ഷപ്രതികരണവുമായി നടന്‍ മണിയന്‍പിള്ള രാജു. മലയാളസിനിമകളെ ഒഴിവാക്കി മറ്റ് ഭാഷാസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടന്മാരുടെ ഫാന്‍സ്അസോസിയേഷനുകള്‍ രംഗത്ത് വരണമെന്ന് രാജു പറഞ്ഞു.തമിഴ്നാട്ടിലായിരുന്നെങ്കില്‍ തീയറ്ററുടമകള്‍ ഇതിന് ധൈര്യപ്പെടുമായിരുന്നോ. അംഗീകരിക്കാനാകാത്ത നടപടിയാണിതെന്നും മണിയന്‍പിള്ള കോതമംഗലത്ത് പറഞ്ഞു. ജയറാം ഫാന്‍സ് പ്രസിദ്ധീകരിച്ച കലണ്ടര്‍ കലണ്ടര്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം.

Read More »

കടുത്ത തീരുമാനവുമായി സിനിമാ വിതരണക്കാര്‍; പുലിമുരുകന്‍ ഉള്‍പ്പെടെ പിന്‍വലിക്കും

ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കിയ സിനിമാ സമരം തുടരുന്നതിനിടെ കടുത്ത തീരുമാനവുമായി വിതരണക്കാര്‍. തിയറ്ററുകളില്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനികമള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുകയാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. 50-50 അനുപാതത്തില്‍ തിയറ്റര്‍ വിഹിതം നല്‍കിയില്ലെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനത്തിനെതിരെ സിനിമകള്‍ പിന്‍വലിച്ച് പ്രതികരിക്കാനാണ് വിതരണക്കാരുടെ സംഘടനയുടെ തീരുമാനം. ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഋതിക് റോഷന്‍, ആനന്ദം തുടങ്ങിയ സിനിമകള്‍ ഉള്‍പ്പെടെ എ ക്ലാസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന എല്ലാ സിനിമകളും പിന്‍വലിക്കാനാണ് അസോസിയേഷന്‍ തീരുമാനം. പകുതി വരുമാനം തിയറ്റര്‍ വിഹിതമായി ...

Read More »