Home » Tag Archives: fire-shop-kozhikode

Tag Archives: fire-shop-kozhikode

നഗരത്തിലെ തീപ്പിടിത്തങ്ങള്‍; നിര്‍മാണച്ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും

കോഴിക്കോട്:നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന തീപിടിത്തത്തിന്‍െറ പശ്ചാത്തലത്തില്‍ വ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും അടിയന്തര ഘട്ടത്തില്‍ ഫയര്‍ ഫോഴ്സടക്കമുള്ളവര്‍ക്ക് രക്ഷാപ്രവര്‍ത്തനം പോലും സാധ്യമാകാത്ത വിധമാണ് കെട്ടിടങ്ങളുടെ നില്‍പെന്നും കാണിച്ച് കെ.കെ.റഫീഖിന്‍െറ ശ്രദ്ധ ക്ഷണിക്കലിനെ തുടര്‍ന്നാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മാവൂര്‍റോഡില്‍ കത്തിയ കെട്ടിടത്തിലെ വാടകക്കാരും കെട്ടിട ഉടമയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തടസ്സമായതായി കണ്ടതായി മേയര്‍ പറഞ്ഞു. നിര്‍മാണത്തിലെ പിഴവുകള്‍ക്ക് പിഴ ചുമത്തിയുള്ള നിയമത്തിലെ ഇളവുകള്‍ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നു. പരിശോധന കര്‍ക്കശമാക്കാനും ...

Read More »