Home » Tag Archives: fire-smstreet-calicut

Tag Archives: fire-smstreet-calicut

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍തീപിടിത്തം; പതിനഞ്ചോളം കടകളിലേക്ക് തീപടര്‍ന്നു

കോഴിക്കോട് മിഠായിത്തെരിവില്‍ തുണിക്കടയ്ക്ക് തീപിടിച്ചു. രണ്ട് നില കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. പതിനഞ്ചോളം കടകളിലേക്ക് തീ പടര്‍ന്നു. ഉച്ചയ്ക്ക് 11.40ഓടെ രാധ തീയറ്ററിന് സമീപത്തെ മോഡേണ്‍ ടെക്‌സ്‌റ്റൈല്‍സിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ മിഠായിത്തെരുവിലെ കടകള്‍ അധികൃതര്‍ ഒഴിപ്പിച്ചു. ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ നാശനഷ്ടങ്ങളുണ്ടാകാതിരിക്കുന്നതിനുള്ള ശ്രമത്തിലാണ് അഗ്നിശമനസേനയും നാട്ടുകാരും. ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി എത്തിച്ചിരിക്കുന്ന അഞ്ച് പാചകവാതക സിലിണ്ടറുകൾ മോഡേൺ തുണിക്കടയുടെ മൂന്നാം നിലയിലുള്ളത് പരിഭ്രാന്തി പടർത്തുന്നുണ്ട്. അവ നീക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്. സംഭവസ്ഥലത്ത് കനത്ത പുകയാണുള്ളത്. തുണിക്കടകളും ...

Read More »