Home » Tag Archives: gauri-lankesh-murder

Tag Archives: gauri-lankesh-murder

ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ രേഖാ ചിത്രം തയ്യാറായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ രേഖാ ചിത്രം തയ്യാറായി. വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണം സംഘം രേഖാ ചിത്രം തയ്യാറാക്കിയത്. അന്വേഷണം നടക്കുന്നതിനാല്‍ രേഖാ ചിത്രം പുറത്ത് വിടാന്‍ സാധിക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊലയാളിയുടെ രേഖാചിത്രം അന്വോഷണത്തില്‍ നിര്‍ണായകമാകുമെന്ന് പൊലീസ് പറഞ്ഞു. 34നും 38നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് നിഗമനം.

Read More »

ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിച്ചത് ഒരേ തോക്കു കൊണ്ടെന്ന് സൂചന

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കും തിരകളും രണ്ടു വര്‍ഷം മുമ്പ് എംഎം കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ചതിന് സമാനമാണെന്ന് പോലീസ്. പ്രാദേശികമായി നിര്‍മിച്ച 7.65 എംഎം പിസ്റ്റള്‍ ആണ് രണ്ട് കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചിരിക്കുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായി പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഗൗരി ലങ്കേഷിന്റെ നെഞ്ചിലേയ്ക്കാണ് കൊലയാളി വെടിയുതിര്‍ത്തത്. മൂന്നു വെടിയുണ്ടകളാണ് ഹൃദയത്തില്‍ന്നും ശ്വാസകോശത്തില്‍നിന്നുമായി കണ്ടെടുത്തത്. നാല് ഒഴിഞ്ഞ തിരകള്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചെങ്കിലും നാലാമത്തെ വെടിയുണ്ട കണ്ടെത്താനായിരുന്നില്ല. പിന്നീട് മെറ്റല്‍ ഡിറ്റക്ടര് ഉപയോഗിച്ചുള്ള പരിശോധനയില്‍ നാലാമത്തെ ...

Read More »

ഗൗരി ലങ്കേഷ് വധം: അന്വേഷണം ഇന്റലിജന്‍സ് ഐജിക്ക്

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റലിജന്‍സ് ഐജി, ബി.കെ. സിങ്ങിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. ഗൗരി ലങ്കേഷ് സമൂഹമാധ്യമങ്ങളില്‍ നേരിട്ട ഭീഷണികളെ കുറിച്ചും അന്വേഷണം നടത്തും. നക്‌സലെറ്റുകള്‍ക്കിടയിലെ പ്രവര്‍ത്തനം വിരോധത്തിനു കാരണമായോ എന്നും പരിശോധിക്കും. ബി.കെ. സിങ് നേതൃത്വം നല്‍കുന്ന സംഘത്തില്‍ ബെംഗളൂരു ഡിസിപി അനുച്ഛേത് അടക്കം 19 ഉദ്യോഗസ്ഥരാണുള്ളത്. അയല്‍വാസികളില്‍നിന്നു പരമാവധി വിവരങ്ങള്‍ ശേഖരിക്കും. പ്രതികള്‍ മുന്‍പും വീടിനു സമീപം വന്നിട്ടുണ്ടാകാം എന്ന നിഗമനത്തിലാണു അന്വേഷണ സംഘം. പരിശോധനക്കയച്ച സിസിടിവ ദൃശ്യങ്ങളില്‍നിന്നു കൂടുതല്‍ തെളിവു ലഭിക്കുമെന്നാണു പ്രതീക്ഷ. ഗൗരി ലങ്കേഷ് സ്ഥിരം സഞ്ചരിക്കുന്ന ബസവനഗുഡി ...

Read More »

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർ

പ്രശസ്ത മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർ മാനാഞ്ചിറയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഫാസിസം അതിന്റെ കരാള ഹസ്തങ്ങൾ പ്രതികരിക്കുന്ന കരങ്ങൾക്കെതിരെ കൊലപാതകം നടത്തുന്നു കാലത്ത് പ്രതിഷേധമാണ് ആയുധം എന്ന് പ്രഖ്യാപിച്ചുകൊണ്ട് നടന്ന സംഗമത്തിൽ കമാൽ വരദൂർ, അനൂപ് കെ ദാസ്, പസ്കി, നൗഷാദ് എന്നിവർ സംസാരിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. ആകെ ഏഴുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം ...

Read More »