Home » Tag Archives: govt-doctors-strike

Tag Archives: govt-doctors-strike

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്. മെഡിക്കല്‍ കോളജ് ഒഴികെയുളള ആശുപത്രികളിലെ ഡോക്ടര്‍മാരാണു സമരം ചെയ്യുന്നത്. ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണു സമരം. ജീവനക്കാരുടെ എണ്ണം കൂട്ടാത്തതിലും പ്രതിഷേധമുണ്ട്. എന്നാല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച മുതല്‍ കിടത്തി ചികില്‍സ അവസാനിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പാലക്കാട് കുമരമ്പത്തൂരില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കുമരമ്പത്തൂരില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.

Read More »