Home » Tag Archives: isis-workers-deth

Tag Archives: isis-workers-deth

ഐഎസില്‍ ചേര്‍ന്ന വടകര സ്വദേശിയടക്കം 14 മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരസംഘടയില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കേരള പോലീസിന്റെ രഹസ്യാന്വേഷണവിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്. എന്നാല്‍ ഇതില്‍ ഒരാളുടെ കാര്യത്തില്‍ സംശയമുണ്ടെന്ന് ദേശീയ രഹസ്യാന്വേഷണവിഭാഗം പറയുന്നു. ഐ.എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ട്. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ രണ്ട് വെബ്‌സൈറ്റുകള്‍ നടത്തിയത് ഷജീറാണ്. ഇയാള്‍ അഡ്മിനായ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ സൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. വടകരയിലെ മന്‍സൂര്‍, മലപ്പുറം കൊണ്ടോട്ടിയിലെ മന്‍സൂര്‍, മലപ്പുറം ...

Read More »