Home » Tag Archives: kalabhavan mani/dhalithan in movie/malayalam movie

Tag Archives: kalabhavan mani/dhalithan in movie/malayalam movie

വെള്ളിവെളിച്ചത്തിലെ സവര്‍ണബോധം തച്ചുടച്ച ദളിതന്‍

എം എം രാഗേഷ്‌ വെള്ളിത്തിര പോയിട്ട് വേദി പോലും സ്വപ്‌നം കാണാനാവാത്ത ദളിതന്റെ മനസിലെ നായക സങ്കല്‍പത്തെ കലാഭവന്‍ മണിയിലൂടെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. സാധാരണക്കാരന് അപ്രാപ്യമാണ് വെള്ളിത്തിരയുടെ നടപ്പ് ശീലങ്ങളെന്ന ധാരണയെ പൊളിച്ചെഴുതിയ കലാഭവന്‍ മണി തന്റെ പൊള്ളുന്ന ജീവിതത്തിലെ തഴക്കവും തഴമ്പും ഒരുനടനാകാന്‍ ധാരാളമാണെന്ന് തെളിയിച്ചു. നാടന്‍ പാട്ടിന്റെ ജനകീയത തിരിച്ചറിഞ്ഞ മണി നാടന്‍ ശീലുകളിലൂടെ സാധാരണക്കാരന്റെ വീട്ടുകാരനായി. ഒരുകാലത്ത് കലാഭവന്‍ മണിയുടെ പുതുതായിറങ്ങിയ നാടന്‍പാട്ട്കാസറ്റിനായി നാട്ടിന്‍ പുറങ്ങളില്‍ നിന്ന് നഗരത്തിലെ കടകളിലേക്ക് സൈക്കിളുമായി പാഞ്ഞ കൂലിപ്പണിക്കാരായിരുന്നു മണിയുടെ ആരാധകരിലേറെയും. കല്ല്യാണവീടുകളില്‍, ക്ലബ്ബിന്റെ ...

Read More »