Home » Tag Archives: kanam-rajendran

Tag Archives: kanam-rajendran

തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ല; കാനം

കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസിനൊപ്പം പോകില്ലെന്നും കാനം പറഞ്ഞു. കുറിഞ്ഞി വിഷയത്തില്‍ റവന്യൂ-വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സിപിഐയെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയാണ് കാനം നല്‍കിയിരിക്കുന്നത്. സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും കെ പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം പ്രസ്താവിച്ചിരുന്നു. റവന്യൂ മന്ത്രിയുടെ തീരുമാനത്തില്‍ തനിക്ക് പൂര്‍ണ യോജിപ്പാണുള്ളത്. ...

Read More »