Home » Tag Archives: kathiroor-manoj-murder-case

Tag Archives: kathiroor-manoj-murder-case

കതിരൂര്‍ മനോജ് വധം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു, പി.ജയരാജനെതിരെ യുഎപിഎയും

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.പ്രത്യേക കോടതിയില്‍ സിബിഐ ഇന്ന് സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലാണ് ജയരാജനെതിരെ വീണ്ടും യുഎപിഎ ചുമത്തിയിരിക്കുന്നത്. കൂടാതെ കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചതില്‍ കേസിലെ 25ാം പ്രതിയായ പി. ജയരാജനാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൂടാതെ പി.ജയരാജനെതിരെ സാക്ഷി മൊഴികളുണ്ടെന്നും പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലുണ്ട്. ഗൂഢാലോചനാക്കുറ്റമാണ് അദ്ദേഹത്തിനെതിരെ ചാര്‍ത്തിയിരിക്കുന്നതും. മറ്റ് പ്രതികളും സിപിഐഎം പ്രവര്‍ത്തകരാണ്. ...

Read More »