Home » Tag Archives: kavya-madhavan

Tag Archives: kavya-madhavan

കാവ്യ മാധവന്‍റെയും നാദിര്‍ഷയുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്റെയും നാദിര്‍ഷയുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയിലും കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയാകും കോടതി ആദ്യം പരിഗണിക്കുക. കേസിന്റെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും കോടതി ജാമ്യ ഹര്‍ജിയില്‍ അന്തിമ തീരുമാനം കെെക്കൊള്ളുക. പള്‍സറിന്റെ ജാമ്യ ഹര്‍ജിയ്ക്ക് ശേഷം കാവ്യമാധവന്റെയും നാദിര്‍ഷയുടെയും മൂന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും. കേസില്‍ ...

Read More »

കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ വെള്ളം വീണ് നശിച്ചുപോയെന്ന് സുരക്ഷാ ജീവനക്കാര്‍

കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു. നടി ആക്രമിക്കപ്പെട്ടതിനും മുമ്പും അതിനുശേഷമുള്ള സന്ദര്‍ശക രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്. രജിസ്റ്റര്‍ മനപൂര്‍വ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ കുറിച്ചെന്നായിരുന്നു പള്‍സറിന്റെ മൊഴി. കാവ്യയുമായുള്ള പള്‍സറിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതല്‍ നടന്‍ ദിലീപിന്റേയും കാവ്യ മാധ്യവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാന്‍ ...

Read More »

കാവ്യയുടെ ഡ്രൈവറായിരുന്നെന്ന് പള്‍സര്‍ സുനി: നിഷേധിച്ച് കാവ്യ

പള്‍സര്‍ സുനി രണ്ട് മാസം കാവ്യാ മാധവന്റെ ഡ്രൈവറായിരുന്നെന്ന് സൂചന. സുനി തന്നെ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയതായാണ് വിവരം. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.എന്നാല്‍ പള്‍സര്‍ സുനി ഡ്രൈവറായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലില്‍ കാവ്യ നിഷേധിക്കുകയായിരുന്നു. സുനിയെ അറിയില്ലെന്നാണ് കാവ്യ നല്‍കിയ മൊഴി. മൊഴി സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സെറ്റില്‍ കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നതായാണ് വിവരം കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ ...

Read More »

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ ചോദ്യംചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് സൂചന. രാവിലെ 11 ന് തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്. സംഭവത്തിനുശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്ന് പ്രതി പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ലക്ഷ്യയില്‍ അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു. ആലുവ സബ് ...

Read More »

ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​വ്യ മാ​ധ​വ​ന് പൊ​ലീ​സ്​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കും

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പിന്റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ മാ​ധ​വ​ന് പൊ​ലീ​സ്​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കും. ക്രി​മി​ന​ൽ ച​ട്ടം 160 പ്ര​കാ​ര​മാ​യി​രി​ക്കും നോ​ട്ടീ​സ്​ ന​ൽ​കു​ക. നേ​ര​ത്തേ ടെ​ലി​ഫോ​ൺ വ​ഴി​യും ദി​ലീ​പി​ന്റെ ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി​യും ചോ​ദ്യം ചെ​യ്യ​ലി​ന് പൊ​ലീ​സ്​ ക്ല​ബി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ശാ​രീ​രി​ക​മാ​യ ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ജ​രാ​യി​ല്ല. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ മൊ​ഴി​യെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ​കാ​വ്യ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത് ദി​ലീ​പിന്റെ അനിയന്റെ ആ​ലു​വ പ​റ​വൂ​ർ ക​വ​ല​യി​ലെ വീ​ട്ടി​ലാ​ണ്. ക്രി​മി​ന​ൽ​ച​ട്ട പ്ര​കാ​രം സ്​​ത്രീ​ക​ൾ മൊ​ഴി ന​ൽ​കാ​ൻ എ​വി​ടെ​യെ​ങ്കി​ലും ഹാ​ജ​രാ​കാ​ൻ ...

Read More »

കാവ്യ മാധവനെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യമാധവനെയും അമ്മയെയും നടന്‍ സിദ്ധിഖിനെയും ചോദ്യം ചെയ്യും. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള റിയല്‍ എസ്റ്റേറ്റ് ബന്ധത്തെക്കുറിച്ചാണ് ചോദ്യം ചെയ്യുക. തെളിവ് ലഭിച്ചാല്‍ ആരെയായാലും അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്വേഷണസംഘാംഗങ്ങള്‍ക്ക് ഇടയില്‍ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും ഡി.ജി.പി പറഞ്ഞു.കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നും അതൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണെന്നും ഡി.ജി.പി പറഞ്ഞു. കാവ്യയുടെ ലക്ഷ്യയുമായി ബന്ധപ്പെട്ട് നിരവധി ...

Read More »

കാവ്യ മാധവന്റെ വീട്ടിലും പൊലീസ് പരിശോധന

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തി. കാവ്യയുടെ വെണ്ണലയിലെ വില്ലയിലാണ് ശനിയാഴ്ച പൊലീസ് പരിശോധനയ്‌ക്കെത്തിയത്. വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കും പൊലീസ് എത്തിയെങ്കിലും വില്ലയില്‍ ആളില്ലാത്തതിനാല്‍ പൊലീസ് മടങ്ങുകയായിരുന്നു. വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്. കാവ്യ മാധവന്റെ ഉടമസ്ഥതയില്‍, കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സി.ഡിറ്റിലേക്ക് അയയ്ക്കും. നടിയെ തട്ടിക്കൊണ്ടുപോയതിന് ...

Read More »