Home » Tag Archives: kerala-food-freedom

Tag Archives: kerala-food-freedom

കന്നുകാലി കശാപ്പ് നിയന്ത്രണം നിയമവഴി തേടി ഇന്ന് ഉന്നതതല യോഗം

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനും വില്‍ക്കുന്നതിനുമുള്ള കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. നിയമപരമായി കേന്ദ്രനിര്‍ദേശം എതിര്‍ക്കാനുള്ള മാര്‍ഗങ്ങളാണ് തേടുന്നത്. മന്ത്രി കെ. രാജുവും യോഗത്തില്‍ പങ്കെടുക്കും. സര്‍വകക്ഷിയോഗം ചേരണ്ടതുണ്ടോയെന്ന കാര്യവും ചര്‍ച്ചയാകും. ഉത്തരവില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. പ്രതിഷേധ സൂചകമായി പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിക്കുകയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യും. രാഷ്ട്രീയമായും നിയമപരമായും പ്രശ്‌നത്തെ നേരിടാനാണ് യു.ഡി.എഫിന്റെ തീരുമാനം.

Read More »