സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പിന് കോഴിക്കോട് കൊടിയിറങ്ങിയപ്പോൾ മികച്ച ഓൺലൈൻ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം വീണ്ടും കാലിക്കറ്റ് ജേണലിന്. മികച്ച രണ്ടാമത്തെ വെബ് പോർട്ടലിനുള്ള അവാർഡും കാലിക്കറ്റ് ജേണലിനു ലഭിച്ചു. മികച്ച വെബ് പോർട്ടലായി മനോരമ ഓൺലൈനിനെ തിരഞ്ഞെടുത്തു. സാഹിത്യോത്സവത്തിന്റെ വാർത്തകളും വിശേഷങ്ങളും വിശകലനങ്ങളും മലയാളികളുടെ വിരൽത്തുമ്പിലേക്കെത്തിച്ചതിനുള്ള പുരസ്കാരം എം.കെ രാഘവന് എം.പി യിൽ നിന്നും കാലിക്കറ്റ് ജേണല്‍ പ്രതിനിധി ആനന്ദ് കെ എസ് ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം നടന്ന സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലും മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡ് കാലിക്കറ്റ് ജേണലിന് ആയിരുന്നു. കലയും സംസ്കാരവും കൂടിച്ചേര്‍ന്ന ...
Read More »Home » Tag Archives: kerala-litareture-festival-award-for best-reporting-by calicutjournal-team