സംസ്ഥാന വനിത കമീഷൻ അധ്യക്ഷയായി എം.സി. ജോസഫൈനെ നിയമിച്ചു. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നിയമിച്ച കെ.സി. റോസക്കുട്ടി കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം. കമീഷൻ അംഗം നൂർബിന റഷീദ് വിരമിക്കുന്ന ഒഴിവിലേക്ക് എം.എസ്. താരയെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. രണ്ടുമാസത്തിലേറെയായി കമീഷനിൽ അധ്യക്ഷയും ഒരംഗവും ഇല്ലാത്ത അവസ്ഥയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ പെരുകിയിട്ടും ചെയർപേഴ്സൺ ഉൾപ്പെടെ രണ്ട് സുപ്രധാന സ്ഥാനങ്ങളിൽ നിയമനം നടക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ ...
Read More »Home » Tag Archives: kerala-state-women-commission-mc-josephine