ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ തുടങ്ങി നിരവധി ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഇടതുപക്ഷ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചു. കാലത്തിനൊത്ത് മുന്നേറാന്‍ സൗജന്യ ഇന്റര്‍നെറ്റ് അടക്കമുള്ള പദ്ധതികളും സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പുമെല്ലാം ബജറ്റിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നു. പശ്ചാത്തല സൗകര്യവികസനം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവയ്ക്കാണ് ബജറ്റില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. 25,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസന പരിപാടിക്ക് പുറമേ 182 റോഡുകള്‍ക്കായി 5,628 കോടി രൂപയും നീക്കിവെച്ചു. സംസ്ഥാനത്തെ 69 പാലങ്ങള്‍ക്കായി 2,557 കോടിയും തീരദേശ ഹൈവേക്കായി 6,500 കോടിയും മലയോര ...
Read More »