സംസ്ഥാനത്തെ ഫുട്ബോള്‍ വികസന പരിപാടികളുടെ ഭാഗമായി കേരള ഫുട്ബോള്‍ അസോസിയേഷന് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. സംസ്ഥാനത്തെ ഫുട്ബോള്‍ അക്കാദമികള്‍, താരങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ആപ്പില്‍ ലഭിക്കും. അക്കാദമികളില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആപ്ലിക്കേഷന്‍ വഴി സംസ്ഥാനത്തെ അംഗീകൃത അക്കാദമികളെ കുറിച്ചുള്ള സമഗ്ര വിവരം ലഭിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ബംഗളുരു ആസ്ഥാനമായ ആഡ്റഷ് എന്ന സ്ഥാപനമാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്. കെഎഫ്എ അക്കാദമി എന്ന ടൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ...
Read More »