ഒരു കാലത്ത് ഇന്ത്യന്‍ ഗ്രാമീണ വ്യവസായമായി മാത്രം ഒതുങ്ങിയിരുന്ന ഖാദി ഇന്ന് ആഗോള വിപണിയെതന്നെ കീഴടക്കിയിരിക്കുകയാണ്. ഖാദി വസ്ത്രങ്ങളും ഉത്പന്നങ്ങളും ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ ഖാദിക്കായി കമ്പോളം തുറന്നിട്ടിരിക്കുകയാണ് വിദേശരാജ്യങ്ങള്‍. ന്യൂജനറേഷന് ട്രെന്‍ഡുകളും ഡിസൈനുകളും ഖാദിയെ മറ്റുള്ള തുണിത്തരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. തുണിത്തരങ്ങള്‍ മാത്രമല്ല, സൗന്ദര്യവര്‍ധക ഉത്പന്നങ്ങളും കരകൗശല ഉത്പന്നങ്ങളും വരെ ഖാദിയുടേതായി കുടിയേറിക്കൊണ്ടിരിക്കുകയാണ്. കോട്ടണ്‍സാരി, സില്‍ക്ക് സാരി, കുര്‍ത്ത, ചുരിദാര്‍ ടോപ്പുകള്‍, ജീന്‍സ് ടോപ്പുകള്‍, ജുബ്ബ, ഹെര്‍ബല്‍ ഷാംപൂ അങ്ങനെ പേരെടുത്ത ഖാദി ഉത്പങ്ങള്‍ ഏറെയാണ്. ...
Read More »