കോഴിക്കോട്: സാംസ്കാരിക സംഘടനയായ ഞാറ്റുവേല കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തില്‍ സംഘര്‍ഷം. ഹനുമാന് സേനക്കാരും കിസ് ഓഫ് സ്ട്രീറ്റ് പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ചുംബന സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫാസിസത്തിനെതിരെയും അസഹിഷ്ണുതയ്ക്കെതിരെയുമാണ് ഞാറ്റുവേല പുതുവത്സരദിനത്തില്‍ ചുംബന സമരം സംഘടിപ്പിച്ചത്. കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് രാവിലെ തന്നെ ഞാറ്റുവേല പ്രവര്‍ത്തകര്‍ ചുുംബനതെരുവിലേക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ പരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കാല്ലെന്ന നിലപാടോടെ ഹനുമാന് സേന പ്രവര്‍ത്തകരും പ്രദേശത്ത് എത്തിയിരുന്നു. ഞാറ്റുവേല പ്രവര്‍ത്തകര്‍ കിസ് ഓഫ് സ്ട്രീറ്റ് എന്ന ഫാസിസത്തിനെതിരായ ...
Read More »