ബാര്‍ കോഴക്കേസില്‍ മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരെ തെളിവുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിൽ അറിയിച്ചു. കേസിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്. ഫോണ്‍ സംഭാഷണങ്ങളുടെ ഫൊറന്‍സിക് പരിശോധനയും നടന്നുവരികയാണ്. ബാറുടമകളുടെ രണ്ട് പരാതികള്‍ അന്വേഷിക്കാനുണ്ടെന്നും സർക്കാർ അറിയിച്ചു. അതേസമയം, തെളിവുകളുണ്ടെങ്കിലേ കേസ് നിലനില്‍ക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫോൺ രേഖകള്‍ മാത്രം ആസ്പദമാക്കി കേസ് തുടരാനാകില്ല. മൊഴികളിൽ വൈരുദ്ധ്യം വന്നത് പരിശോധിച്ച് അറിയിക്കണം. അഴിമതി നിരോധന നിയമം നിലനിൽക്കുമോയെന്നും പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.Z
Read More »