സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഏലസ്സ് കെട്ടിയെന്ന വാദം പൊളിയുന്നു. കോടിയേരി ബാലകൃഷ്ണന് കൈയ്യില്‍ ഏലസ്സ് കെട്ടിയെന്ന തരത്തിലായിരുന്നു പ്രചരണം. എന്നാല്‍, പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്ന കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിട്ടറിംഗ് ഡയലിംഗ് എന്ന യന്ത്രമാണ് കോടിയേരിയുടെ കൈയ്യില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തി. ഏഷ്യാനെറ്റ് ന്യൂസ് ചാനലായിരുന്നു ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം പരിപാടിയിലായിരുന്നു സിപിഐ(എം) നേതാവ് കൈയ്യില്‍ ഏലസ്സ് കെട്ടിയെന്ന് പ്രചരിപ്പിച്ചത്.
Read More »