സൂഫി സംഗീതരാവുകളും കലാപ്രദർശനങ്ങളും സംഗീത-ആത്മീയ ചർച്ചകളും. കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തി ഹസ്രത് ഖ്വാജ കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങളുടെ നഗരം പുതിയൊരു സാംസ്കാരികോത്സവത്തിലേക്ക്. കേരളം ഒഴുകിയെത്താൻപോകുന്ന സൂഫി ഉത്സവം. സൂഫി പുണ്യാത്മാവ് കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങളുടെ മഖാമിന്റെ പശ്ചാത്തലത്തിൽ കൊണ്ടോട്ടിയിൽ രണ്ടുദിവസത്തെ സൂഫി ഫെസ്റ്റിവലിന് ഒരുക്കങ്ങളായി. നിലച്ചുപോയ ഉത്സവമായ കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തിക്കൊണ്ടാണ് ‘ഇഖ്റ – കൊണ്ടോട്ടി സൂഫി ഫെസ്റ്റിവൽ 2019’ന് അരങ്ങുണരുന്നത്. നവംബർ 16 (ശനി), 17 (ഞായർ) ദിവസങ്ങളിലാണ് പരിപാടി. ‘കൊണ്ടോട്ടിയുടെ വല്യുപ്പാപ്പ’ മുഹമ്മദ് ഷാ തങ്ങളുടെ ...
Read More »Tag Archives: kondotty nercha
`കൊണ്ടോട്ടി തങ്ങളുടെ സൂഫിസവും കൊണ്ടോട്ടി നേര്‍ച്ചയും ഇസ്ലാം വിരുദ്ധം`
മതാഘോഷങ്ങള്‍ തടയാന്‍ മതത്തിനുള്ളില്‍ത്തന്നെ നീക്കമെന്തിന് എന്നതിന് ഉത്തരം ലളിതമാണ്: കൊണ്ടോട്ടി നേര്‍ച്ച ഒരിക്കലും ഒരു മതാഘോഷമല്ല. മറിച്ച്, മതത്തെ കളങ്കപ്പെടുത്താന്‍ മതത്തിന്റെ പേരില്‍ നടത്തപ്പെടുന്ന ആഘോഷമാണ്. ഇസ്ലാമിക കാഴ്ചപ്പാടില്‍ നേര്‍ച്ച ഏകനായ ദൈവത്തിനു വേണ്ടി മാത്രമേ നടത്താന്‍ പാടുകയുള്ളൂ. ഒരു വിഭാഗം മുസ്ലിങ്ങള്‍ നേര്‍ച്ചയെ എതിര്‍ക്കുന്നതിനു കാരണവും ഇതുതന്നെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബോംബെയില്‍നിന്ന് കൊണ്ടോട്ടിയിലേക്കു വന്ന് 1776ല്‍ മരിച്ച മുഹമ്മദ് ഷാ തങ്ങളുടെ പ്രീതിക്കുവേണ്ടിയാണ് എല്ലാ വര്‍ഷവും കൊണ്ടോട്ടി നേര്‍ച്ച കൊണ്ടാടിയിരുന്നത്. ഇസ്ലാമിന്റെ ആശയാദര്‍ശങ്ങളുമായി വളരെയധികം അന്തരമുണ്ടായിരുന്നു മുഹമ്മദ് ഷാ തങ്ങളുടെ സൂഫിസത്തിന്. ...
Read More »കൊണ്ടോട്ടി നേര്‍ച്ച തിരിച്ചുവരട്ടെ; അസഹിഷ്ണുത മടങ്ങിപ്പോകട്ടെ
“ബഹുമാന്യരെ, നാലുവര്‍ഷമായി മുടങ്ങിപ്പോയ കൊണ്ടോട്ടി നേര്‍ച്ച ജനകീയമായ കൂട്ടായ്മയിലൂടെ പുനസ്ഥാപിക്കാനുള്ള ആലോചനകള്‍ തുടങ്ങിയിരിക്കുന്നു. ..” ചില തല്പരകക്ഷികളുടെ നെറ്റി ചുളിയാന്‍ മാത്രം പര്യാപ്തമായ ഫേസ്ബുക്കില്‍ കണ്ട ഇത്തരമൊരു അച്ചടി നോട്ടീസാണ് കൊണ്ടോട്ടി നേര്‍ച്ചയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം. നേര്‍ച്ച പുനസ്ഥാപന സമിതി ചെയര്‍മാനായ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ചെയര്മാന് നാടിക്കുട്ടിയുടെയും കണ്‍വീനറായ നഗരസഭാ കൗണ്‍സിലര്‍ ഇ എം റഷീദിന്റെയും പേരിലുള്ള കൊണ്ടോട്ടി നേര്‍ച്ച പുനരാരംഭ ചര്‍ച്ചയുടെ നോട്ടീസിലെ വാചകം ഇങ്ങനെ തുടരുന്നു… “കൂട്ടായ്മയുടെ പൊതു ഇടങ്ങള്‍ കുറഞ്ഞുവരികയും അസഹിഷ്ണുതയുടെയും, വിഭാഗീയതയുടെയും വിചാരങ്ങള്‍ അവിടേക്ക് എത്തി നോക്കുകയും ...
Read More »