കൊടുവള്ളിയുടെ മഹോത്സവമായ 34-മത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവന്‍സ് ഫുട്ബാളിന് ഞായറാഴ്ച ആദ്യ കിക്കോഫ്. ലൈറ്റ്നിങ് സ്പോര്‍ട്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ പൂനൂര് പുഴയോരത്തുള്ള കൊടുവള്ളി നഗരസഭയുടെ ഫ്ളഡ്ലിറ്റ് മിനിസ്റ്റേഡിയത്തിലാണ് ഒരുമാസം നീളുന്ന ഫുട്ബാള്‍ മാമാങ്കം നടക്കുന്നത്. പതിനായിരംപേര്‍ക്ക് കളികാണാനുള്ള സൗകര്യത്തോടെയുള്ള ഗാലറിയുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. നൈജീരിയ, കാമറൂണ്‍, ഘാന, ഐവറികോസ്റ്റ്, സുഡാന് രാജ്യങ്ങളില്‍നിന്നുള്ള നിരവധിതാരങ്ങള്‍ കളിക്കിറങ്ങും. വൈകീട്ട് ഏഴിന് വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ആദ്യപാദത്തിലെ ഒന്നാംദിവസത്തെ മത്സരത്തില്‍ സബാന് ...
Read More »