Home » Tag Archives: kozhikode-asst.collector-inpasekharan-family

Tag Archives: kozhikode-asst.collector-inpasekharan-family

ദുരിതങ്ങളോട് പൊരുതി വിജയിച്ച് കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ഇന്‍പശേഖരന്‍

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ ഇന്‍പശേഖരന് പറയാനുള്ളത് ദുരിതങ്ങളോട് പടവെട്ടി വിജയിച്ച ജീവിതകഥയാണ്. സര്‍ക്കാര്‍ തേയിലത്തോട്ടമായ ടാന്‍ടീയിലെ തോട്ടം തൊഴിലാളികളായ കാളി മുത്തുവിന്റെയും ഭൂപതിയുടെയും മകനാണ് ഇന്‍പശേഖരന്‍. ശ്രീലങ്കയില്‍ നിന്ന് പുനരധിവസിക്കപ്പെട്ട കുടുംബം വളരെ ബുദ്ധിമുട്ടിയായിരുന്നു ഇന്‍പശേഖരനെ പഠിപ്പിച്ചത്. കാട്ടാനയടക്കം വന്യജീവികള്‍ താണ്ഡവമാടുന്ന നാട്ടില്‍ നിന്നും കാട്ടാനക്കൂട്ടങ്ങളുടെ കണ്ണില്‍പ്പെടാതെയാണ് ഇന്‍പശേഖരന്‍ സ്‌കൂള്‍ പഠനം നടത്തിയിരുന്നത്. ചേരമ്പാടി ഗവ.ഹൈസ്‌കൂളില്‍ പത്താം ക്ലാസ് കഴിഞ്ഞ ശേഷം പ്ലസ് ടു ഗൂഡല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററിയില്‍ പൂര്‍ത്തിയാക്കി. കോയമ്പത്തൂര്‍ അഗ്രികള്‍ച്ചര്‍ സര്‍വകലാശാലയില്‍ നിന്ന് ബി എസ് സിയും ഹൈദരാബാദ് ...

Read More »