Home » Tag Archives: kozhikode-balussery bus – social-service-

Tag Archives: kozhikode-balussery bus – social-service-

കരള്‍ മാറ്റത്തിനായുള്ള കാരുണ്യയാത്ര; സഹായധനം കൈമാറി

കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലെ ഇരുപത്തിയഞ്ചോളം ബസ്സുകള്‍ നടത്തിയ കാരുണ്യയാത്രയില്‍ സമാഹരിച്ച സഹായധനം കൈമാറി. ഇരുവൃക്കകളും തകരാറിലായി വിദഗ്ധ ചികിത്സക്കായി കാത്തിരിക്കുന്ന ഉണ്ണികുളം എം.എം പറമ്പിലെ ഷബീബക്കും പാവണ്ടൂരിലെ സുല്‍ഫത്തിനും കരള്‍മാറ്റ ശസ്ത്രക്രിയക്കായി സഹായംതേടുന്ന ഉണ്ണികുളത്തെ സുരേഷിനും കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ നടത്തിയ കാരുണ്യയാത്രയില്‍ സ്വരൂപിച്ച സഹായധനമായ 12,44,661 രൂപ എം.കെ. രാഘവന്‍ എം.പി മൂവര്‍ക്കുമായി കൈമാറി. ഒരാള്‍ക്ക് 4,14,887 രൂപ വീതമാണ് നല്‍കിയത്. ബാലുശ്ശേരി-കോഴിക്കോട് ബസ് ഓപ്പറേറ്റേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജനുവരി 18നാണ് ഈ റൂട്ടിലെ ഇരുപത്തിയഞ്ചോളം സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര ...

Read More »